കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്ത് നിന്നും പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാം', തുറന്നടിച്ച് സുരേഷ് ഗോപി

Google Oneindia Malayalam News

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും കാർഷിക നിയമങ്ങളിലും നിലപാട് ആവർത്തിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കാർഷിക നിയമം തിരിച്ച് കൊണ്ടുവരാൻ ജനം ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തവർക്ക് പോലും ഇപ്പോൾ അതിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ടെന്നും തന്റെ പാർട്ടി വിഭാഗീയത ഉണ്ടാക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

1

സുരേഷ് ഗോപിയുടെ വാക്കുകൾ: ' ഭാരതീയന്റെ ചില ആവശ്യമില്ലാത്ത ദുഷ്ടലാക്കോട് കൂടിയ രാഷ്ട്രീയത്തിലെ ചില രാക്ഷസന്മാര്‍ വിഭാഗീയത മുഴപ്പിച്ച് നിര്‍ത്തുന്നു. അത് അവര്‍ക്ക് ഈ രാജ്യത്തെ തുരന്നെടുക്കാന്‍ വേണ്ടി, ഭരണം നിലനിര്‍ത്താന്‍ വേണ്ടി, ഭരണം തിരിച്ച് പിടിക്കാന്‍ വേണ്ടിയുളള ചില പ്രകടനങ്ങളാണ്. പക്ഷേ അതില്‍ വഴിപ്പെട്ട് പോകുന്നത് നാനാ ജാതി മതസ്ഥര്‍ക്ക് ഇടയിലുളള സൗഹൃദവും സ്‌നേഹവുമാണ്.

2

എന്നാല്‍ തന്റെ രാഷ്ട്രീയ കക്ഷി അതിന് വേണ്ടി തുനിയുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ മുത്തലാഖ് വരില്ലല്ലോ. ഇന്ത്യയുടെ സമ്പദ്ഘടനയെ സംരക്ഷിച്ച് പിടിക്കുന്ന തരത്തിലുളള ആധാര്‍ ആയാലും ജിഎസ്ടി ആയാലും കാര്‍ഷിക നിയമങ്ങളായാലും ശരി തന്നെ. കാര്‍ഷിക നിയമം തിരിച്ച് വരും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം. ജനങ്ങള്‍ ആവശ്യപ്പെടും അത് തിരിച്ച് വരണമെന്ന്.

3

അങ്ങനെയുളള ജനങ്ങളെയാണ് ഇങ്ങനെ കളളത്തരം പറഞ്ഞ് അടിച്ചമര്‍ത്തി അടിമകളാക്കി ഇടുന്നത്. അതില്‍ നിന്ന് അവര്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്ന് വരും. മതത്തിന്റെ പശ്ചാത്തലത്തിലോ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലോ നിങ്ങള്‍ എങ്ങനെയൊക്കെ അവരെ വേര്‍തിരിച്ച് നിര്‍ത്താന്‍ ശ്രമിച്ചുവോ അവര്‍ക്കെല്ലാം അഭിമാനമാകുന്ന തരത്തിലുളള പ്രൗഡ് മുസല്‍മാന്റെ കഥയാണ് തന്റെ പുതിയ സിനിമ.

'കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു...'; ദിലീപിനെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് മധു'കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു...'; ദിലീപിനെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് മധു

4

പൗരത്വ നിയമത്തിന്റെ അത്യാവശ്യകത എന്താണെന്ന് അതിനെ എതിര്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ട് എതിര്‍ക്കാന്‍ വന്നവര്‍ക്കും മനസ്സിലായി തുടങ്ങി. അങ്ങനെ രാജ്യത്ത് നിന്നും പറഞ്ഞയക്കുന്ന ഒരാളുടെ പേര് പറ, ഞാന്‍ സംരക്ഷിച്ചോളാം. പറയാനില്ല. അപ്പോള്‍ പിന്നെ എന്താണ് നിങ്ങളുടെ ആരോപണം. കാര്‍ഷിക നിയമത്തിന് എന്താണ് കുഴപ്പം. ഈ ചര്‍ച്ച ചെയ്ത ആരെങ്കിലും കാര്‍ഷിക നിയമം വായിച്ചിട്ടുണ്ടോ. എവിടെയാണ് കുഴപ്പം എന്ന് ഒന്ന് പറഞ്ഞ് തരാമോ?''.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

English summary
Farm laws will return, people will ask to bring it back, says Actor-politician Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X