Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലന്പൂരില്‍ തൊഴിലുടമയെ ജോലിക്കാരന്‍ കൊലപ്പെടുത്തി

മലപ്പുറം: നിലമ്പൂരില്‍ സ്ഥലമുടമയെ വാഴത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിയാര്‍ പഞ്ചായത്തിലെ വാളന്തോടുള്ള കര്‍ഷകന്‍ കാഞ്ഞിരത്താംകുഴി സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ജോലിക്കാരനായ പാലക്കാട് സ്വദേശി കണ്ണനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. താന്‍ സുരേഷിനെ കൊന്നെന്ന് കണ്ണന്‍ നാട്ടുകാരെ ഫോണ്‍ ചെയ്ത് അറിയിക്കുകയായിരുന്നു. കൈകാലുകള്‍ കെട്ടി തല തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

കൊലപാതകം നടക്കുന്നതിന്റെ തലേദിവസം കണ്ണന്‍ പ്രദേശവാസിയില്‍ നിന്നും 500 രൂപ കടം വാങ്ങിയിരുന്നു. തന്റെ അമ്മാവന്‍ മരിച്ചെന്നും നാട്ടില്‍ പോകുന്നതിന് വേണ്ടിയാണ് പണമെന്നുമാണ് പറഞ്ഞത്.രാവിലെ കോഴിക്കോട്ടേയ്ക്കുള്ള ബസില്‍ കയറി ഇയാള്‍ പോവുകയും ചെയ്തു. കണ്ണനും സുരേഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Murder

കണ്ണന് കൊടുക്കുന്ന കൂലിയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കൂലി ഉയര്‍ത്തണമെന്ന് കണ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ചില മധ്യസ്ഥര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പാട്ടത്തിന് സ്ഥലമെടുത്താണ് സുരേഷ് കൃഷി നടത്തുന്നത്. കണ്ണന്‍, സുരേഷിന്റെ സ്ഥിരം ജോലിക്കാരനാണ്. മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+