കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകനെ ജയിലിലടച്ച് ബാങ്ക് അധികൃതര്‍

  • By Athul
Google Oneindia Malayalam News

പുല്പള്ളി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകനെ ജയിലിലടച്ചു. ഇരുളം അങ്ങാടിശ്ശേരി സുകുമാരനെയാണ് ബത്തേരി സബ് കോടതി റിമാന്‍ഡ് ചെയ്തത്.

1999ല്‍ കേരള ഗ്രാമീണബാങ്ക് ഇരുളം ശാഖയില്‍ നിന്ന് 90,000 രൂപ സുകുമാരന്‍ വായ്പ എടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വായ്പ തിരിച്ചയ്ക്കാനായില്ല. കുടിശ്ശിക വര്‍ദ്ധിച്ചതോടെ ബാങ്ക് അധികൃതര്‍ നിയമ നടപടി സ്വീകരിച്ചു.

jail

2011ല്‍ ബത്തേരി സബ്‌കോടതി കുടിശ്ശിക തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ സുകുമാരന് വായ്പ തിരിച്ചയ്ക്കാനായില്ല. ഇതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വീണ്ടും കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ സുകുമാരനെ റിമാന്‍ഡ് ചെയ്തു.

ഇതിനെതുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സുകുമാരന്റെ ഭാര്യ സുമയേയും കൂട്ടി ഇടതു മുന്നണി ബാങ്ക് ഉപരോധിച്ചു. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു ഉപരോധം.

കാര്‍ഷികേതര വായ്പയാണ് സുകുമാരന് അനുവദിച്ചത്. തിരിച്ചടവ് മുടങ്ങിയതിനെതുടര്‍ന്ന് പലവട്ടം നോട്ടീസ് അയച്ചിട്ടും പ്രതികരണമില്ലാത്തതിനാലാണ് നിയമ നടപടിയിലേക്ക് നീങ്ങിയതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

English summary
Farmer sent to jail for failure to repay bank loan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X