Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ട് കര്‍ഷകനെ 'കൊന്ന' അയാള്‍ ഒടുവില്‍ കീഴടങ്ങി!! പിടിയിലായത് വില്ലേജ് അസിസ്റ്റന്റ്...

സിലീഷാണ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്

കോഴിക്കോട്: വില്ലേജ് ഓഫീസില്‍ കര്‍ഷകനായ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോഴിക്കോട് ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി. സിലീഷാണ് പോലീസിനു മുന്നില്‍ കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പേരാമ്പ്ര സിഐയ്ക്കു മുന്നില്‍ തിങ്കളാഴ്ച രാത്രിയിലാണ് തികച്ചും നാടകീയമായി സിലീഷിന്റെ കീഴടങ്ങല്‍.

1

കര്‍ഷകന്റെ ആത്മഹത്യക്കു ശേഷം ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ഇയാള്‍ കോഴിക്കോട് ജില്ലയില്‍ തന്നെയുണ്ടായിരുന്നതായാണ് സൂചന. ജോയ് മരിച്ച സംഭവത്തില്‍ സിലീഷിനും വില്ലേജ് ഓഫീസര്‍ക്കും തുല്യ പങ്കുണ്ടെന്ന് ജില്ലാ കലക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

2

സിലീഷിനെതിരേ നേരത്തേ ജോയിയുടെ ഭാര്യ മോളി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നികുതി വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് സിലീഷ് ആവശ്യപ്പെട്ടതായി മോളി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

3

ഭൂനികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ജോയ് വില്ലേജ് ഓഫീസിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ചത്. നികുതി സ്വീകരിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തേ ജോയ് വില്ലേജ് അധികൃകരെ അറിയിച്ചിരുന്നെങ്കിലും അവര്‍ ഇതു ഗൗരവമായി എടുത്തില്ലെന്നും ഭാര്യ മോളി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+