കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി അടയ്ക്കാനെത്തിയ അവര്‍ ഞെട്ടി!! ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തോട് ചെയ്തത്...

രേഖകളില്‍ അധികൃതര്‍ കൃത്രിമം കാണിച്ചെന്ന് ബന്ധുക്കള്‍

  • By Sooraj
Google Oneindia Malayalam News

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ കുടുംബം ഒടുവില്‍ നികുതിയടച്ചു. ചെമ്പനോട വില്ലേജ് ഓഫീസിലെത്തിയാണ് ബന്ധുക്കള്‍ നികുതിയടച്ചത്. അതേസമയം, രേഖയില്‍ വില്ലേജ് അധികൃതര്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചത് ചെറിയ തോതില്‍ സംഘര്‍ത്തിന് ഇടയാക്കി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ രേഖകളുടെ പകര്‍പ്പ് നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതോടെയാണ് തര്‍ക്കം അവസാനിച്ചത്.

Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!Actress attacked: പോലീസ് എല്ലാമറിഞ്ഞു!! ഞെട്ടിക്കുന്ന വിവരങ്ങള്‍...അവര്‍ക്ക് രക്ഷയില്ല!!

1

രാവിലെ 10 മണിക്കു ശേഷം ജോയിയുടെ സഹോദരന്‍മാരാണ് വില്ലേജ് ഓഫീസിലെത്തി നികുതിയടച്ചത്. ഇതു അടച്ചുകഴിഞ്ഞപ്പോഴാണ് വില്ലേജിലെ രേഖകളില്‍ പിശകുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചത്. ജോയിയുടെ ഒരേക്കര്‍ ഭൂമിയുടെ സ്ഥാനത്ത് 80 സെന്റ് എന്ന് വെട്ടിത്തിരുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പഴയ ബുക്ക് കാണണമെന്നും അല്ലാതെ പിരിഞ്ഞുപോവില്ലെന്നും ബന്ധുക്കള്‍ അറിയിച്ചതോടെ ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

2

ജോയിയുടെ പേരില്‍ ഒരേക്കര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഇതു ഭാര്യയുടെ പേരിലേക്കു മാറ്റിയിരുന്നു. ഈ സ്ഥലത്തിന്റെ നികുതി അടയ്ക്കാന്‍ എത്തിയപ്പോഴാണ് വില്ലേജ് അധികൃതര്‍ ജോയിയെ വലച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹം വില്ലേജ് ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു.

English summary
Farmer suicide case: Family accuses village officials counterfeit in documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X