കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഫാര്‍മര്‍ - ഇന്റര്‍ ഫേസ് വര്‍ക്ക്‌ഷോപ്പ് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വ്വകലാശാലയും വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായുള്ള ഫാര്‍മര്‍ - ഇന്റര്‍ ഫേസ് വര്‍ക്ക് ഷോപ്പ് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെച്ച് 24ന് ചൊവ്വാഴ്ച്ച രാവിലെ 11.00 മണിയോട് കൂടി ആരംഭിച്ചു. ആര്‍എ ആര്‍എസ്- കെവികെ. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ പി രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു.

പ്രസ്തുത ഗവേഷണ പരിപാടിയുടെ കെ.എ.യു. പ്രിന്‍സിപ്പല്‍ ഇന്‍വെസ്‌റിഗേറ്ററും കേരള കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസറുമായ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി പ്രൊജക്റ്റ് വിശദീകരണം നടത്തി. വയനാട്ടിലെ നെല്‍കര്‍ഷകരുടെ പരമ്പരാഗതവും പ്രാദേശികവുമായ അറിവുകളും വിപണന മേഖലകളിലെ പ്രശ്‌നങ്ങളും അപഗ്രഥിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കുകയും അവ പരിഹരിക്കുന്നതിനായി തങ്ങളുടെ കൈയിലുള്ള അറിവുകള്‍ കര്‍ഷര്‍ക്കായി പങ്കു വെയ്ക്കലുമാണ് ഈ ഗവേഷണ പരിപാടിയുടെ മുഖ്യലക്ഷ്യം. കേരളത്തില്‍ തന്നെ ഏറ്റവുമധികം വ്യത്യസ്തമായ നെല്‍വിത്തിനങ്ങള്‍ കൃഷിചെയ്തുവരുന്ന കര്‍ഷകരാണ് വയനാട്ടിലുള്ളത്.

farmer-workshops

അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ അമ്പതിലധികം വ്യത്യസ്തങ്ങളായ നെല്‍വിത്തുകള്‍ വയനാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. പരമ്പരാഗതമായി നഞ്ച, പുഞ്ച കൃഷിരീതികള്‍ അവലംബിച്ചുവരുന്ന കര്‍ഷകരാണ് വയനാട്ടില്‍ ഏറെയുള്ളത്. പാരമ്പര്യമായി തന്നെ ലഭ്യമായ വിത്തിനങ്ങള്‍ സംരക്ഷിച്ചുവരുന്നവരാണ് ജില്ലയിലെ കര്‍ഷകര്‍. അതുകൊണ്ട് തന്നെ മാറിവരുന്ന കാലാവസ്ഥയിലും നെല്ലിനങ്ങള്‍ കൃഷി ചെയ്യുകയും, അവ സംരക്ഷിച്ചുപോരുകയും ചെയ്യുന്നവരുടെ അനുഭവങ്ങളും അറിവുകളും പങ്കുവെക്കുകയും അവ രേഖപ്പെടുത്തുകയും കൂടിയാണ് ഈ ശില്‍പ്പശാലയുടെ പ്രധാനലക്ഷ്യം. വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയ പ്രൊഫസര്‍മാരായ ഡോ. മൈക്കല്‍ ബ്ലാക്നി, ഡോ. സിദ്ദിഖ് കടമ്പോട്ട് എന്നിവര്‍ കര്‍ഷകരുമായി സംവദിച്ചു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എന്‍. ഇ. സഫിയ ചടങ്ങില്‍ നന്ദി അര്‍പ്പിച്ചു.

English summary
farmer inter phase work shop in wayanad ambalavayal agriculture research center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X