Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക മുന്നേറ്റം ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം- എളമരം കരീം

വടകര:രാജ്യത്ത് വളർന്നു വരുന്ന കർഷക മുന്നേറ്റങ്ങൾ മോഡി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതികരണമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പറഞ്ഞു.സിപിഎം വടകര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ഇഎംഎസ്- ഏകെജി ദിനാചരണം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കരീം.രാജ്യത്തിന്റെ രക്ഷകനാണെന്ന് വിശേഷിപ്പിച്ചാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്.

കള്ളപ്പണം പുറത്ത് കൊണ്ട് വരുമെന്നും,അഴിമതി തുടച്ചു നീക്കുമെന്നും,യുവജനങ്ങൾക്ക് തൊഴിൽ നൽകുമെന്നും പറഞ്ഞ് അധികാരത്തിലെത്തിയവർ പിന്നീട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.നവ ഉദാര വൽക്കരണ നയങ്ങളാണ് അഴിമതിയുടെ ഉൽഭവ സ്ഥാനം.ഫെഡറൽ സംവിധാനമുള്ള ഇന്ത്യയിൽ ഫെഡറലിസം തകർന്നത് മാത്രമാണ് ജിഎസ്ടി നടപ്പാക്കിയതിലൂടെ സംഭവിച്ചത്.

 elamaram

ഇ.എം.എസ്-ഏ.കെ.ജി ദിനാചരണം വടകരയിൽ എളമരം കരീം ഉൽഘാടനം ചെയ്യുന്നു

കേരളത്തിൽ മദ്യ ഷാപ്പുകൾ തുടങ്ങി മദ്യം ഒഴുക്കുകയാണെന്ന പ്രചരണം ആടിനെ പട്ടിയാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.എൽ.ഡി.എഫിന്റെ ഭരണ തുടർച്ചയില്ലാത്തതാണ് കേരളത്തിന്റെ ശാപമെന്നും ,ഇ.എം.എസ്.സർക്കാരിന്റെ സമഗ്ര വികസന നയങ്ങളാണ് ആധുനിക കേരളത്തിന് അസ്ഥിവാരമിട്ടതെന്നും കരീം കൂട്ടിച്ചേർത്തു.ചടങ്ങിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.ശ്രീധരൻ ,ടി.കെ.കുഞ്ഞിരാമൻ,ടി.പി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+