സൂപ്പര്‍ സച്ചിന്‍, നിങ്ങളാണ് യഥാര്‍ത്ഥ ഭാരതരത്‌നം; നേടിയ 100 സെഞ്ച്വറിയേക്കാള്‍ വിലയുണ്ട് ഈ ട്വീറ്റ്:പണ്ഡിറ്റ്
തിരുവനന്തപുരം: പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെ ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ലോകശ്രദ്ധ നേടുകയാണ്. കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തൂന്‍ബെര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ എന്നിവര്‍ ഈ പട്ടികയിലുണ്ട്. എന്നാല്‍ ഇന്ത്യയിലെ സിനിമ-കായിക താരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിനും ഇതില്‍ പ്രതികരിച്ചിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല. പുറത്ത് നിന്നുളളവര്‍ക്ക് കാഴ്ചക്കാരാവാം. എന്നാല്‍ അതില്‍ പങ്കാളികളാകാനാവില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യക്കാരുടേതാണ്. ഒരുമിച്ച് ഒരു ജനതയായി തുടരാം എന്നാണ് സച്ചിന്റെ ട്വീറ്റ്. ഇപ്പോഴിതാ സച്ചിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നിങ്ങളാണ് യഥാര്‍ത്ഥ ഭാരത രത്‌നമെന്നും ഇതുവരെ നേടിയ സെഞ്ച്വറിയേക്കാളും റണ്‍സിനേക്കാളും വില ആ ട്വീറ്റിനുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ...
"ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് " സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പർ സച്ചിൻ
നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..
നിങ്ങൾ ഇതുവരെ നേടിയ 100 century യെക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ,
അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജി യുടെ ട്വീറ്റിന്.
#stand with india
(വാൽകഷ്ണം ..
കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജി രംഗത്ത് വന്നത്.)
All the best Sachin ji
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )












Click it and Unblock the Notifications