കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നമൂട്ടുന്ന കര്‍ഷകരുടെ ജീവന് കേന്ദ്രം ഒരു വിലയും കല്‍പ്പിക്കുന്നില്ല; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അന്നമൂട്ടുന്ന കര്‍ഷകരുടെ ജീവന് ഒരു വിലയും കല്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ക്രൂരതയുടെ പൈശാചിക മുഖമാണ് കര്‍ഷക സമരത്തോടുള്ള നിസ്സംഗതയില്‍ നിന്നും വെളിവാകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

chennithala

ദില്ലിയിലെ കര്‍ഷകരുടെ സമരഭൂമിയില്‍ ഇതിനോടകം മരണപ്പെട്ടത് നാല്‍പതിലധികം പേരാണ്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ നടന്ന ഒടുവിലത്തെ ആത്മഹത്യയാണ് അമര്‍ജിത് സിങ്ങിന്റെത്. ഒരുവശത്ത് ഖാലിസ്ഥാന്‍ തീവ്രവാദികളെന്നും പാകിസ്ഥാന്‍ ചാരന്‍മാര്‍ എന്നും മുദ്ര കുത്തുകയും, മറുവശത്ത് കൗശലത്തോടെ കൈകൂപ്പി ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് ശേഷം നിസ്സംഗത പാലിക്കുകയും ചെയ്യുകയാണ് നരേന്ദ്രമോദിയും സംഘവും.

ദില്ലിയിലെ അതിശൈത്യത്തില്‍ ഈ നാട്ടിലെ കര്‍ഷകര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളെ അവരുടെ കുടുംബങ്ങളെ അഭിവാദ്യം ചെയ്യുകയും അവരുടെ സമരങ്ങള്‍ കെട്ടുപോകാതെ തീജ്വാലയായി പടരുന്നതിന് എല്ലാ വിധ പിന്തുണയും വീണ്ടും വീണ്ടും വാഗ്ദാനം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, കര്‍ഷക സമര ഭൂമിയില്‍ വീണ്ടും ഒരാള്‍ ആത്മഹത്യ ചെയ്തു. പ്രതിഷേധ ഭൂമിക്ക് സമീപത്ത് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. അഡ്വ. അമര്‍ജിത് സിംഗാണ് തിക്രി അതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭത്തില്‍ മനംനൊന്താണ് അമര്‍ജിത് ആത്മഹത്യ ചെയ്തത്. മോദി ഏകാധിപതി എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും കര്‍ഷക സംഘടനകള്‍ പുറത്തുവിട്ടിരുന്നു.

English summary
farmers protest: Ramesh Chennithala criticized the central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X