കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരം;മോദി ഭരണകുടം കർഷകരോട് കാണിക്കുന്നത് അധികാര ഹുങ്കിന്റെ ധാർഷ്ട്യം; ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ത്യയിലെ കർഷകരുടെ സമര പോരാട്ടം നൂറാം ദിനത്തിലേക്ക് കടക്കുമ്പോഴും അധികാരഹുങ്കിന്റെ ധാർഷ്ട്യം മാത്രമാണ് ഭരണകൂടം കർഷകരോട് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മൂന്ന് മാസത്തിനിടെ മരിച്ചത് 108 കർഷകരാണ് എന്നുകൂടി ആലോചിക്കുമ്പോൾ ഈ സമരം ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഒന്നാണ് എന്ന് ഉറപ്പിച്ച് പറയാനാകും. രാജ്യത്തെ മനുഷ്യജീവിതത്തോട്, ജീവനോപാധിയോട്, അതിജീവന പോരാട്ടത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന കാര്യത്തിൽ മോദിയുടെ മാതൃകയാണ് കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

 04-1454569136-rame

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള മോദിയുടെ തിടുക്കം മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി കുത്തകകൾക്ക് കൈമാറാൻ ശ്രമിച്ചതിൽ പിണറായി വിജയനുമുണ്ട്.ഇന്ധന നികുതി നിരന്തരം വർധിപ്പിക്കുകയും കോർപ്പറേറ്റ് നികുതി ഇളവു ചെയ്തു കൊടുക്കുകയും ചെയ്യുന്ന സർക്കാരിൽനിന്ന് കർഷകർ നീതി പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്തവം.

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

പക്ഷേ അന്തസ്സോടെ ജീവിക്കാൻ ഭരണഘടന നൽകുന്ന ഉറപ്പിനായി ജീവത്യാഗം ചെയ്ത ഒരു കൂട്ടം മനുഷ്യരുടെ ഓർമ്മകൾ ജ്വലിച്ച് നിൽക്കുമ്പോൾ, ഒരു ഭരണകൂടത്തിനും പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് അവർ വിശ്വസിക്കുന്നുണ്ടാവും. ആ ധൈര്യവും വിശ്വാസവും രാജ്യത്തെ അന്നദാതാക്കൾക്ക് വേണ്ടിയാണ് എന്നത് ഈ സമരത്തിന് കൂടുതൽ ബലം പകരും. നൂറാം ദിവസത്തിലേക്ക് കടക്കുന്ന കർഷകരുടെ ഐതിഹാസിക പോരാട്ടത്തിന് അഭിവാദ്യങ്ങങ്ങൾ അർപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്‍ു.

English summary
Farmers 'strike; Modi regime shows arrogance towards farmers says chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X