Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര സമരം: പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ച് കോണ്‍ഗ്രസ്

തിരുവനന്തുപരം: കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര സമരമെന്ന് കോണ്‍ഗ്രസ്. കെസി ജോസഫാണ് കോണ്‍ഗ്രസില്‍ നിന്നും പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. പ്രമേയത്തില്‍ മൂന്ന് നിയമഭേദഗതികളും കെ സി ജോസഫാണ് നിര്‍ദേശിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലുടെ അഭാവത്തില്‍ കെസി ജോസഫ് ആണ് പ്രമേയത്തെ അനുകൂലിച്ച് പിന്തുണച്ച് സംസാരിച്ചത്. പ്രമേയത്തില്‍ മൂന്ന് നിയമസഭേദഗതികളും കെസി ജോസഫ് നിര്‍ദേശിച്ചു.

പ്രമേയത്തിന്‍റെ അടിസ്ഥാന ആസയത്തെ പിന്തുണയ്ക്കുന്നതായും എന്നാല്‍ ഇതില്‍ ഭേദഗതി വേണമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെസി ജോസഫ് ആവശ്യപ്പെട്ടു. സാധരാണ കൃഷിക്കാരുടെ ആശ്രയമായ മാണി എന്ന ആഴ്ച സംവിധാനത്തെ പുതിയ നിയമം തകര്‍ക്കും എന്ന് കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രി ചര്‍ച്ചക്ക് പോലും തയ്യറാകാത്തതില്‍ പ്രതിഷേധം അറിയിക്കുന്നതായും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതിരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

congress-

പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ച ഗവര്‍ണക്കെതിരേയും രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയത്. ഡിസംബർ 23- നു ചേരേണ്ട സഭ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് ശരിയായില്ല. ഗവര്‍ണറോട് മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ സര്‍ക്കാറില്‍ നിന്നും തണുത്ത പ്രതികരണമാണ് ഗവര്‍ണറുടെ നടപടിയോട് ഉണ്ടായത്. ക്രിസ്മസ് കേക്കുമായി മന്ത്രിമാര്‍ ഗവര്‍ണ്ണറുടെ കാല് പിടിക്കാന്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെറുതെ പ്രമേയം പാസാക്കി പിരിയേണ്ട വിഷയമല്ല ഇത്. വിഷയത്തില്‍ നൂറ് ദിവസം മുന്‍പാണ് കേന്ദ്ര നിയമം പാസ്സാക്കിയത്. എന്നിട്ട് ഇപ്പോള്‍ മാത്രമാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഈ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ നിയമനിര്‍മ്മാണം നടത്തുകയാണ് കേരളം ചെയ്യേണ്ടതെന്നും കെസി ജോസഫ് ആവശ്യപ്പെട്ടത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷവിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+