കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവനത്തിനായി സമരം ചെയ്യുന്നവര്‍: ഈ കർഷക പോരാട്ടം വിജയിച്ചേ മതിയാകു: എഎം ആരിഫ്

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി ഇടത് എംപി എഎം ആരിഫ്. രാജ്യത്തെ നിശ്ചലമാക്കിയ തൊഴിലാളി പണിമുടക്കിന് ശേഷം രാജ്യത്തെ കൃഷിഭൂമിയും, കാർഷിക വൃത്തിയും കോർപ്പറേറ്റുകൾക്ക് തീറു നൽകി, കർഷകരെ അവരുടെ അടിമകളാക്കി മാറ്റുന്ന കർഷക ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യം ഉയർത്തിയ ഈ കർഷക പോരാട്ടം വിജയിച്ചേ മതിയാകുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിഷേധവുമായി കർഷകർ ഡൽഹിയിലേക്ക്‌‌. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചും,അർധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോൺക്രീറ്റ് ബാരിക്കേഡ്‌ സ്ഥാപിച്ചും,കർഷകമാർച്ച്‌ തടയാൻ നടത്തിയ ശ്രമം വിഫലമായി. ഇന്നും കർഷകർ മാർച്ച്‌ തുടരും. അരലക്ഷത്തിൽപ്പരം കർഷകരാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ ഡൽഹി അതിർത്തികളിലെത്തിയത്‌. തലസ്ഥാനത്തെയാകെ വരിഞ്ഞുമുറുക്കിയിട്ടും നൂറുകണക്കിനു കർഷകരും വർഗബഹുജനസംഘടനാ പ്രവർത്തകരും ജന്തർമന്ദറിൽ പ്രതിഷേധം ഉയർത്തി. ഇവരെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു.

protest

കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങളും വൈദ്യുതി ബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും തൊഴിലാളിപണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചും അഖിലേന്ത്യാ കിസാൻസംഘർഷ്‌ കോ--ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം. പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ കർഷകർ ഡൽഹിയിൽ എത്തുന്നത്‌ തടയാൻ രണ്ട്‌ ദിവസമായി വൻസന്നാഹമാണ്‌‌‌ കേന്ദ്രആഭ്യന്തരമന്ത്രാലയവും ഹരിയാന, ഉത്തർപ്രദേശ്‌ സർക്കാരുകളും ഒരുക്കിയത്‌‌..

എന്തെല്ലാം പ്രതിബന്ധങ്ങൾ ഉയർത്തിയാലും,ഇൻഡ്യയുടെ ഹൃദയ ഭൂമി ആയ ദില്ലിയിലേക്ക് കർഷകർ രോഷത്തോടെ, പ്രതിഷേധത്തോടെ, അവരുടെ നിലനിൽപ്പിനായുള്ള മാർച്ച് തുടരുകയാണ്. രാജ്യത്തെ നിശ്ചലമാക്കിയ തൊഴിലാളി പണിമുടക്കിന് ശേഷം രാജ്യത്തെ കൃഷിഭൂമിയും, കാർഷിക വൃത്തിയും കോർപ്പറേറ്റുകൾക്ക് തീറു നൽകി, കർഷകരെ അവരുടെ അടിമകളാക്കി മാറ്റുന്ന കർഷക ബില്ലുകൾ പിൻവലിക്കണം എന്ന ആവശ്യം ഉയർത്തിയ ഈ കർഷക പോരാട്ടം വിജയിച്ചേ മതിയാകൂ..
അതിജീവനത്തിനായി സമരം ചെയ്യുന്ന കർഷകർക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

പാർലമെൻ്റിൽ കർഷക ബില്ലുകളെ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. ഇടതുപക്ഷത്തിന് അംഗസംഖ്യ കൂടുതലുള്ള രാജ്യസഭയിൽ ബില്ലുകൾക്കെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർത്താനും പരാജയപ്പെടുത്താനും ശ്രമം നടത്തി. എന്നാൽ രാജ്യസഭയിലെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് പ്രധാന പ്രതിപക്ഷ കക്ഷി ആയ കോൺഗ്രസ് ഉണരുന്നത്. ലോക്സഭയിൽ ശക്തമായ പ്രതിഷേധമുയർത്താനോ, എതിർപ്പുകളെ യോജിപ്പിക്കാനോ കോൺഗ്രസ് നേതൃത്വം നൽകിയില്ല,ഇതിനായി ഒരു ശ്രമവും നടത്തിയില്ല, എന്നത് കൊണ്ട് തന്നെ വളരെ അനായാസം ബില്ലുകൾ പാസാക്കി എടുക്കാൻ മോഡി സർക്കാരിന് കഴിഞ്ഞു.

ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യം വിളിക്കുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ സൈനികരെ പോലെ തന്നെ പ്രാധാന്യത്തോടെ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾക്ക് ഒപ്പം,നിലകൊള്ളേണ്ടതുണ്ട്.
തൊഴിലാളി - കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയരുമ്പോൾ പാർലമെൻ്റിലും അതിൻ്റെ പ്രതിധ്വനി ഉയർത്താൻ ഇടതുപക്ഷത്തോടൊപ്പം മതേതര ജനാധിപത്യ കക്ഷികൾ മുന്നോട്ട് വരണമെന്ന് മാത്രമാണ് പറയാനുള്ളത്.

Recommended Video

cmsvideo
Student jumped over police water tanker during farmers protest | Oneindia Malayalam

English summary
farmers struggle must be won:says left mp AM Arif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X