കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോർപറേറ്റ് ശിങ്കിടികളായി അധ:പതിച്ച കേന്ദ്രത്തിന് ഇന്ത്യൻ ജനതയുടെ താക്കീത്; കിസാൻ പരേഡിനെ പിന്തുണച്ച് ഐസക്ക്

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വവലമായ പ്രക്ഷോഭത്തിന് ഈ റിപ്പബ്ലിക് ദിനം സാക്ഷിയാവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. റിപ്പബ്ലിക്ക് ദിനത്തില്‍ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയെ പിന്തുണച്ചാണ് തോമസ് ഐസക്കിന്റെ പ്രസ്താവന. മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കിസാന്‍ പരേഡില്‍ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കും. കോര്‍പറേറ്റുകളുടെ ശിങ്കിടികളായി അധ:പതിച്ച കേന്ദ്ര ഭരണാധികള്‍ക്ക് ഇന്ത്യന്‍ ജനത നല്‍കുന്ന താക്കീതാണ് കിസാന്‍ പരേഡെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

thomas

രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി സംസ്ഥാനങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് ട്രാക്ടറുകള്‍ ഡല്‍ഹി അതിര്‍ത്തിയിലെത്തി. ഡല്‍ഹിക്ക് ചുറ്റും അഞ്ച് സമരകേന്ദ്രത്തില്‍നിന്ന് പരേഡുണ്ടാകും. മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേരാണ് പരേഡില്‍ പങ്കാളികളാകുക. മെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സിന്‍ഘു, ടിക്രി, ഗാസിപുര്‍, ഷാജഹാന്‍പുര്‍, പല്‍വല്‍ എന്നീ സമരകേന്ദ്രങ്ങളില്‍നിന്ന് പരേഡ് ആരംഭിക്കും. കോളനി വാഴ്ചയ്‌ക്കെതിരെ രാജ്യം നടത്തിയ തീക്ഷ്ണ സമരങ്ങളുടെ സ്മരണ ജ്വലിക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് കോര്‍പറേറ്റ് വാഴ്ചയുടെ അധികാര ധാര്‍ഷ്ട്യത്തിനെതിരെയുളള സ്വാതന്ത്ര്യ സമരമായി പടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊലീസിന്റെ ബാരിക്കേഡുകളെല്ലാം ഭേദിച്ച് ദില്ലിയിലേക്ക് ട്രാക്ടര്‍ റാലിയുമായി കര്‍ഷകര്‍ മുന്നോട്ട് പോകുകയാണ്. രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് പുരോഗമിക്കുമ്പോഴാണ് സമാന്തരമായി കര്‍ഷകരും ട്രാക്ടറുകളും അണിനിരന്ന് കൊണ്ടുളള കര്‍ഷകരുടെ മാര്‍ച്ച് ദില്ലിയിലേക്ക് കടന്നിരിക്കുന്നത്. സിംഘു അതിര്‍ത്തിയില്‍ നിന്ന് പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചത്. ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ ഇടിച്ച് നീക്കി.

പൊലീസ് നിരത്തിയ ട്രക്കുകളും തടസങ്ങളും കര്‍ഷകര്‍ നീക്കി. ചെങ്കോട്ട കണ്ട് മാത്രമേ മടങ്ങൂ എന്നാണ് കര്‍ഷകര്‍ പ്രഖ്യാപിക്കുന്നത്. അതിനിടെ ഗാസിപൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് മേഖലയിലാണ് സംഭവം. പൊലീസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് കര്‍ഷകരുടെ റാലി.

'ചെങ്കോട്ട കണ്ടേ മടങ്ങൂ'; കർഷക മാർച്ചിൽ സംഘർഷം, കർഷകർക്കെതിരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു'ചെങ്കോട്ട കണ്ടേ മടങ്ങൂ'; കർഷക മാർച്ചിൽ സംഘർഷം, കർഷകർക്കെതിരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍ജോസ് കെ മാണി പിടിമുറുക്കി; കോട്ടയത്ത് 4 സീറ്റുകള്‍, 6 സീറ്റുകള്‍ വേറെ... നഷ്ടം സഹിച്ച് മറ്റുള്ളവര്‍

English summary
Farmers tractor rally: Finance Minister Thomas Isaac Supports farmers tractor rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X