ഈ ഭരണകൂടം ഇന്ത്യൻ പൗരന്മാർക്കുള്ളതല്ല; ഭാരതീയർ ലോകത്തിന്റെ മുമ്പിൽ തലകുനിച്ചിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്ന ഈ ദിനത്തില്‍ നമ്മള്‍ ഭാരതീയര്‍ ലോകത്തിന്റെ മുമ്പില്‍ തലകുനിച്ചിരിക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. രാജ്യ പൗരന്മാരുടെ അന്നത്തിനായി മഴയത്തും വെയിലത്തും മണ്ണില്‍ പണിയെടുക്കുന്ന നമ്മുടെ കര്‍ഷക സമൂഹത്തിന് നേരെ ഭരണകൂടത്തിന്റെ ദാര്‍ഷ്ട്യം പ്രയോഗിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഈ ഭരണകൂടം ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ളതല്ല. മുതലാളിത്വത്തിന്റെ താല്പര്യങ്ങള്‍ മാത്രമാണ് ഇവര്‍ സംരക്ഷിക്കുന്നത്. പോലീസിന്റെ എത്ര വലിയ അടിച്ചമര്‍ത്തല്‍ ഉണ്ടായാലും നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം അവസാനിക്കില്ല, നീതിപുലരും വരെ- കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു രാജ്യം അതിന്റെ പരമാധികാരം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷക സമൂഹം തെരുവില്‍ തങ്ങളുടെ നിലനില്പിനു വേണ്ടി പോരാടുകയാണെന്നത് എന്തൊരു നാണക്കേടാണെന്ന് കുഞ്ഞാലിക്കുട്ടി നേരത്തെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ വയറ് നിറക്കുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ഒരു ഭരണകൂടം ആ രാജ്യത്തിന്റെ പരമാധികാരത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഈ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ട് കൊണ്ട് നമുക്ക് നമ്മുടെ പൗരബോധത്തെ ഉയര്‍ത്താം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications