കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനയുടെ താണ്ഡവത്തില്‍ വിറങ്ങലിച്ച് മയോരം; അധികൃതരെ ഉണര്‍ത്താന്‍ കര്‍ഷകകൂട്ടായ്മ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തി ഉപരോധിച്ചു

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : കാട്ടനയുടെ താണ്ഡവത്തില്‍ വിറങ്ങലിച്ച് മയോരം.അധികൃതരെ ഉണര്‍ത്താന്‍ കര്‍ഷകകൂട്ടായ്മ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തി ഉപരോധിച്ചു .പെരുവണ്ണാമൂഴിയിലും പരിസരങ്ങളിലും കാട്ടാന ശല്യം പതിവായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ കാട്ടന ഇറങ്ങി കൃഷി നാശവും സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയില്‍ പെരുവണ്ണാമൂഴി വട്ടക്കയം ഭാഗങ്ങളില്‍ ഇറങ്ങിയ കാട്ടാന കൂട്ടം നൂറുകണക്കിന് വാഴയൂം തെങ്ങും നശിപ്പിച്ചു.

മഠത്തിനകത്ത് രാജന്‍, അലക്‌സ്, പൈകയില്‍ ബാബു എന്നിവരുടെ കൃഷിയിടങ്ങളിലെ വിളകളാണ് നശിപ്പിച്ചത്. രാത്രി മഠത്തിനകത്ത് രാജന്റെ വീട്ടുമുറ്റത്തെത്തിയ ആനകള്‍ ഭീതി പരത്തുകയും ചെയ്തു. കൃഷികള്‍ നശിപ്പിക്കുന്നതിന് പുറമേ ആനകള്‍ പ്രദേശത്ത് ഭീതിപരത്തുകയും ചെയ്യുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രി കാലങ്ങളില്‍ വീട്ടിനുളളില്‍ കളിയാന്‍ പോലും ഭയമാണ്.

news

നാട്ടിലിറങ്ങിയ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത വനപാലകരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകകൂട്ടായ്മ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തി ഉപരോധിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സമരക്കാര്‍ ചുമതലയിലുള്ള കുറ്റ്യാടി റെയ്ഞ്ച് ഓഫീസറുമായും ഡിഎഫ്ഒയുമായി ഫോണിലും തങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുകയും നാല് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു.

കര്‍ഷകരെകൂടി ഉര്‍പ്പെടുത്തി രാത്രികാല പെട്രോളിംഗ് ഊര്‍ജ്ജിതപ്പെടുത്തുക, നാട്ടിലിറങ്ങിയ കാട്ടാന കൂട്ടത്തെ തിരിച്ചു കാട്ടിലേക്ക് കയറ്റാനുള്ള നടപടികള്‍ സ്വീകരിക്കുക, സൗരോര്‍ജ്ജ വേലിയുടെ അപാകതകള്‍ പരിഹരിക്കുക, സിസിഫ്, ഡിഎഫ്ഒ എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം പെരുവണ്ണാമൂഴിയില്‍ വിളിച്ച് ചേര്‍ത്ത് കര്‍ഷകരുടെ പരാതികള്‍ക്ക് പരിഹാരം കാണുക എന്നീ നാല് ആവശ്യങ്ങളില്‍ അധികാരികളുടെ ഭാഗത്ത് ഭാഗത്തു നിന്നും അനുകൂലമായ അംഗീകാരം ലഭിച്ചതോടെ ഉച്ചയോടെ ഉപരോധ സമരം അവസാനിപ്പിച്ചു. തേഷ് മുതുകാടിനു പുറമേ ഗ്രാമപഞ്ചായത്തംഗം ഷീന റോബിന്‍, മുന്‍ ഗ്രാമപഞ്ചായത്തംഗം ജയിംസ് മാത്യൂ, പി.എസ്. വിനീത് കുമാര്‍, ബിജു ചെറുവത്തൂര്‍, ജോര്‍ജ് കുബ്ലാനിക്കല്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

English summary
Farmers union came to forest office against wild elephant attacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X