കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം താങ്ങുവിലയില്‍ ഉറപ്പ് ലഭിക്കാതെ കർഷകർ സമരം പിന്‍വലിക്കില്ല: രാകേഷ് ടികായത്ത്

Google Oneindia Malayalam News

ദില്ലി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ല് ഇന്ന് പാർലമെന്റ് പാസാക്കിയിക്കെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കർഷകർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളായ വിളകളുടെ മിനിമം (എം എസ് പി) താങ്ങുവില ഉള്‍പ്പടേയുള്ള മറ്റ് വിഷയങ്ങളില്‍ ചർച്ച ചെയ്ത തീരുമാനമെടുക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് രാകേഷ് ടികായത്ത് വ്യക്തമാക്കിയത്. സർക്കാറിന്റെ ഭാഗത്ത് നിന്നും ഉറപ്പുകള്‍ ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ സമര രംഗത്തുള്ള ഒരു സംഘടനയും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി; ചർച്ചയ്ക്ക് തയ്യാറാവാതെ സർക്കാർകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി; ചർച്ചയ്ക്ക് തയ്യാറാവാതെ സർക്കാർ

“രാജ്യത്ത് പ്രതിഷേധങ്ങൾ ഉണ്ടാകരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്

"രാജ്യത്ത് പ്രതിഷേധങ്ങൾ ഉണ്ടാകരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്, എന്നാൽ മറ്റ് വിഷയങ്ങൾ ഉൾപ്പെടെ എം‌എസ്‌പിയെക്കുറിച്ചുള്ള ചർച്ചകൾക്ക് മുമ്പ് ഞങ്ങൾ പ്രതിഷേധ സ്ഥലം വിട്ടുപോകില്ല," രാകേഷി ടികായത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭയിൽ 2021-ലെ കർഷക നിയമം റദ്ദാക്കൽ ബിൽ പാസാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ "പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട 750 കർഷകർക്കുള്ള ആദരാഞ്ജലിയാണ് ഇത്"- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേന്ദ്രസർക്കാർ നേരത്തെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഔദ്യോഗികമായി

കേന്ദ്രസർക്കാർ നേരത്തെ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ ഔദ്യോഗികമായി അസാധുവാക്കുന്ന ഫാം ലോസ് റിപ്പീൽ ബിൽ, 2021, പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് തന്നെ കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ ബഹളങ്ങൾക്കൊടുവിൽ ചർച്ചയില്ലാതെയാണ് ബിൽ ശബ്ദ വോട്ടെടെ പാസാക്കുകയും ചെയ്തു.

കേന്ദ്രവുമായി നേരിട്ട് ചർച്ച ചെയ്യാതെ കർഷക യൂണിയനുകൾ ഡൽഹിയുടെ അതിർത്തികളിലെ

കേന്ദ്രവുമായി നേരിട്ട് ചർച്ച ചെയ്യാതെ കർഷക യൂണിയനുകൾ ഡൽഹിയുടെ അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങില്‍ നിന്നും വിട്ടുപോകില്ലെന്ന് ബില്‍ സഭ പാസാക്കുന്നതിന് മുന്‍പ് തന്നെ രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. കർഷക യൂണിയനുകൾ ചർച്ചകള്‍ക്ക് തയ്യാറാണ്. അതിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. എന്നാല്‍ കർഷകരെ സമീപിക്കാതെ കർഷകർ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നടപടിയില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്

അതേസമയം, ചർച്ച ചെയ്യാതെ ബില്‍ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയില്‍ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. പാർലമെന്റിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. പ്രതിപക്ഷം പിന്തുണയ്ക്കുമ്പോൾ തന്നെ ബില്ലിന്മേലുള്ള ചർച്ചയിൽ നിന്ന് സർക്കാർ പിന്മാറുന്നത് എന്തുകൊണ്ടാണെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു.

കർഷകർക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്

കർഷകർക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും പ്രക്ഷോഭത്തിനിടെ ദുരിതമനുഭവിക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്ത കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൗധരി പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ എല്ലാ കള്ളക്കേസുകളും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഖിംപൂർ ഖേരി അക്രമക്കേസിൽ അറസ്റ്റിലായ മകൻ കേന്ദ്രമന്ത്രി അജയ് മിശ്ര

ലഖിംപൂർ ഖേരി അക്രമക്കേസിൽ അറസ്റ്റിലായ മകൻ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൗധരി പറഞ്ഞു. "ബില്ലിൽ സംസാരിക്കാൻ സർക്കാർ ഞങ്ങൾക്ക് സമയം നൽകുമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ സർക്കാർ ഞങ്ങളെ അനുവദിക്കാതിരിക്കുകയും ചർച്ച കൂടാതെ ബിൽ പാസാക്കുകയും ചെയ്തു. സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്," അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi's old tweet is going viral | Oneindia Malayalam
English summary
Farmers will not withdraw from strike without guarantee of minimum support price: Rakesh Tikayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X