കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫറൂഖ് കോളേജ്: അധ്യാപകന് പര്‍ദയ്ക്കുള്ളിലെ ലഗ്ഗിന്‍സ് നോക്കേണ്ട ആവശ്യമെന്താണ്? ചോദ്യം ചെയ്ത് നിസ

Google Oneindia Malayalam News

കോഴിക്കോട്: ഫാറൂഖ് കോളെജിലെ അധ്യാപകനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് നിസ പ്രസിഡന്റ് വിപി സുഹറ. സംസ്ഥാനത്ത് ഒരു വനിതാ കമ്മിഷന്‍ ഉണ്ടെങ്കിലും ഒന്നിനും ഉപകാരപ്പെടാറില്ലെന്നും അവര്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഹറ.

2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മോദി- രാഹുല്‍ മത്സരമല്ല!! വേറിട്ട രാഷ്ട്രീയ അങ്കമെന്ന്
സ്ത്രീകളെ മൊത്തം വസ്ത്രത്തില്‍ മൂടി ചലിക്കുന്ന ഖബറുകളാക്കി മാറ്റുകയാണ് ചിലര്‍. സ്ത്രീകളെപ്പറ്റി എന്തിനാണ് ഇവര്‍ക്ക് ഇത്രയും വലിയ ആകുലത. പര്‍ദയ്ക്കടിയിലിട്ട ലെഗ്ഗിന്‍സ് നോക്കേണ്ട ആവശ്യം ഇവര്‍ക്ക് എന്താണ്? ഇതൊക്കെ നോക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇനിയുള്ള കാലം ഇതൊന്നും നടക്കില്ലെന്ന് ഇത്തരക്കാര്‍ മനസിലാക്കണം. ഈ വിഷയത്തില്‍ അധ്യാപകനെ അനുകൂലിക്കുന്ന മുസ്‌ലിം ലീഗിന്റെ നിലപാട് മാറ്റണം. നബിയുടെ ഭാര്യ ഖദീജ അക്കാലത്തെ പ്രമുഖ വ്യവസായി ആയിരുന്നു. മറ്റൊരു ഭാര്യ ആയിഷ രാഷ്ട്രീയ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ടിരുന്നതു കാണാം.

page

ഫാറൂഖ് കോളെജ് അധ്യാപകന്റെ പ്രസംഗം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ്. തന്റെ വിദ്യാര്‍ഥിനികളെ വത്തക്കപോലുള്ള കച്ചവട വസ്തുവാക്കി സംസാരിച്ച അധ്യാപകന്‍ ആ ജോലിയോടുള്ള അനീതിയാണ് കാണിച്ചത്. മതപ്രഭാഷകരെ അധ്യാപനത്തിന് വെക്കുമ്പോള്‍ കോളെജ് മാനെജ്‌മെന്റും ഇത്തരം കാര്യങ്ങള്‍ ആലോചിക്കണം. ഒരുകാലത്ത് നിരവധി മഹദ് വ്യക്തികളുടെ പ്രയത്‌നംകൊണ്ടുണ്ടായ മഹത്തായ സ്ഥാപനമാണ് ഫാറൂഖ് കോളെജ്. പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാന്‍ അറിയാത്ത അധ്യാപകര്‍ സ്ഥാപനത്തിന്റെ അന്ത:സത്ത കളഞ്ഞുകുളിക്കുമെന്നും സുഹറ പറഞ്ഞു. ടി.എം മുതാസ്, സക്കീന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിൽ ശുറൂഖ്‌ സിഇഓ മർവാൻ അൽ സർക്കാലുംപശ്ചിമേഷ്യക്ക് പ്രചോദനം പകരുന്ന നേതാക്കളുടെ പട്ടികയിൽ ശുറൂഖ്‌ സിഇഓ മർവാൻ അൽ സർക്കാലും

English summary
faroke college issue;girl who gave complaint will gave protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X