കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജ് അധ്യാപകനെതിരെ കേസ്: കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് എസ് വൈഎസ് മാര്‍ച്ച്

Google Oneindia Malayalam News

കൊടുവള്ളി: പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഫറൂഖ് ട്രൈനിംഗ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു. ഒരു വിദ്യാര്‍ഥിനിയുടെ ഇ-മെയില്‍ പരാതിയില്‍ ആവശ്യമായ അന്വേഷണം നടത്താതെ കേസെടുത്ത കൊടുവള്ളി പൊലീസിന്റെ നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മധുവിന്റെ കൊലപാതകം പോലീസ് അട്ടിമറിക്കുന്നു! ക്രൂര മര്‍ദനം നേരില്‍ കണ്ട സ്ത്രീകളുടെ മൊഴിയെടുത്തില്ല
മാന്യമായി വസ്ത്രധാരണം നടത്തണമെന്ന അധ്യാപകന്റെ പരാമര്‍ശത്തില്‍ സഭ്യേതരമായി എന്താണെന്നുള്ളതെന്ന് കേസെടുത്തവര്‍ വ്യക്തമാക്കണം. അധ്യാപകന്റെ പ്രഭാഷണം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വിവാദമാക്കുകയായിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായ ന്യൂനപക്ഷ പീഡനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നത്.

sys-rally-

ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ അന്യായമായി കേസെടുത്തതില്‍ പ്രതിഷേധിച്ച് എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന പ്രകടനം

എസ്.വൈ.എസ് എന്നും ഇരകള്‍ക്കൊപ്പമാണെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ സമാന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയ ഇതര മത വിഭാഗങ്ങളില്‍ പെട്ട പുരോഹിതന്‍മാര്‍ക്കെതിരെ കേസെടുക്കാതെ മുസ്ലിം വിഭാഗത്തിലെ മതപ്രഭാഷകര്‍ക്കെതിരെ മാത്രം കേസെടുക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. മലയമ്മ അബൂബക്കര്‍ ഫൈസി, ഒ.പി അഷ്റഫ്, പി.സി കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.പി കോയ, റഷീദ് ഫൈസി വെള്ളായിക്കോട്‌, എ.ടി മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു. റാലിക്ക് ഫൈസല്‍ ഫൈസി മടവൂര്‍ , ഇസ്മായില്‍ ഹാജി എടച്ചേരി, യൂസുഫ് ഫൈസി വെണ്ണക്കോട്, കെ.എം.എ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർറെയിൽവെ പുറമ്പോക്ക് ഭൂമിയിൽ എംആർഎഫ് കേന്ദ്രമില്ല; വടകര നഗരസഭ തീരുമാനത്തിനെതിരെ കളക്ടർ

English summary
farook college controversial speech; sys march conducted to police station for police case on lecturer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X