കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മി ഇരിയ്ക്കണ്ട: ഫറൂഖ് കോളേജ് വിവാദത്തില്‍ അബ്ദുറബ്ബ്

Google Oneindia Malayalam News

തിരുവനന്തപുരം: ഫറൂഖ് കോളേജ് വിവാദത്തില്‍ ഒടുവില്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെ പ്രതികരണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്നാണ് അബ്ദുറബ്ബ് പറയുന്നത്.

കോളേജിലെ ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതായിരുന്നു ഫറൂഖ് കോളേജില്‍ വിവാദമായത്. ഇതേ തുടര്‍ന്ന് ഒമ്പത് കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഫറൂഖ് കോളേജിലെ വിവാദങ്ങളെ കുറിച്ച് തനിയ്ക്കറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. കോളേജ് അധികൃതര്‍ ഇതുവരെ തന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്തായാലും നിലവിളക്ക് വിവാദത്തിന് ശേഷം പികെ അബ്ദുറബ്ബിന്റെ പേരില്‍ ചേര്‍ക്കാന്‍ ഒരു വിവാദം കൂടി ആയിക്കഴിഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും

ആണ്‍കുട്ടികളും പെണ്‍കുട്ടികളും

കേരളത്തിലെ കലാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിയ്ക്കുന്നതിന് എന്തെങ്കിലും വിലക്കുണ്ടോ? നിലവില്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച് അത്തരം ഒരു വിലക്കും ഇല്ല.

ആര്‍ക്കാണ് പ്രശ്‌നം

ആര്‍ക്കാണ് പ്രശ്‌നം

ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിയ്ക്കുന്നത് സദാചാരത്തിനും സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞാണ് ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.

നിയമ ലംഘനം നടത്തിയതാര്?

നിയമ ലംഘനം നടത്തിയതാര്?

ലിംഗവിവേചനമോ മതവിവേചനമോ ഒന്നും പാടില്ലെന്നാണ് നിയമം. അപ്പോള്‍ കുട്ടികളെ ഒരുമിച്ചിരുന്നതിന്റെ പേരില്‍ പുറത്താക്കിയപ്പോള്‍ നിയമം ലംഘിച്ചത് ആരാണ് എന്നതാണ് ചോദ്യം.

മന്ത്രിയും കോളേജും

മന്ത്രിയും കോളേജും

കുട്ടികള്‍ ഒരുമിച്ചിരിയ്ക്കുന്നതിനോട് യോജിപ്പില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ മന്ത്രിയ്ക്കും കോളേജ് മാനേജ്‌മെന്റിനും ഒരേ അഭിപ്രായം തന്നെയാണ് എന്നാണ് തെളിയിക്കപ്പെടുന്നത്.

മുട്ടിയുരുമ്മിയിരിയ്ക്കുക

മുട്ടിയുരുമ്മിയിരിയ്ക്കുക

ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മി ഇരിയ്ക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് അബ്ദുറബ്ബ് പറഞ്ഞത്. ഇത് വലിയ വിവാദത്തിന് തന്നെ വഴിവയ്ക്കുമെന്ന് ഉറപ്പാണ്.

ലീഗ് എംഎല്‍എ

ലീഗ് എംഎല്‍എ

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കണമെങ്കില്‍ തറവാട്ടില്‍ നിന്ന് പണം കൊണ്ടുവന്ന് കോളേജ് ഉണ്ടാക്കണം എന്നാണ് ലീഗ് എംഎല്‍എ ആയ കെഎം ഷാജി പറഞ്ഞത്. മന്ത്രിയ്ക്കും ഈ അഭിപ്രായം തന്നെ ആയിരിയ്ക്കുമോ എന്നായിരിയ്ക്കും ഇനി ഉയരുന്ന ചോദ്യം.

ഫറൂഖ് കോളേജില്‍ മാത്രമല്ല

ഫറൂഖ് കോളേജില്‍ മാത്രമല്ല

വിദ്യാര്‍ത്ഥികളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് കാണിയ്ക്കുന്ന കാര്യത്തില്‍ ഫറൂഖ് കോളേജ് മാത്രമല്ല, പല എയ്ഡഡ് കോളേജ് മാനേജ്‌മെന്റുകള്‍ക്കും ഒരേ നിലപാടാണ്.

ഏത് വിധേനയും ചെറുക്കും

ഏത് വിധേനയും ചെറുക്കും

കാമ്പസ്സുകളിലെ ലിംഗ വിവേചനത്തെ ഏത് വിധേനയും ചെറുക്കും എന്നാണ് എസ്എഫ്‌ഐയും കെഎസ് യുവും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിയെ പിന്തുണച്ച് അബ്ദുള്ള

മന്ത്രിയെ പിന്തുണച്ച് അബ്ദുള്ള

വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനേയും ഫറൂഖ് കോളേജ് മാനേജ്‌മെന്റിനേയും പിന്തുണച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുള്ള രംഗത്തെത്തി.

കുട്ടികള്‍ ഒന്നിച്ചിരിയ്ക്കണ്ട

കുട്ടികള്‍ ഒന്നിച്ചിരിയ്ക്കണ്ട

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സ് മുറികളില്‍ ഒരുമിച്ചിരിയ്‌ക്കേണ്ടെന്ന് തന്നെയാണ് ഒ അബ്ദുള്ളയും പറയുന്നത്. അങ്ങനെ ഇരുന്നാല്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഒ അബ്ദുള്ള കണ്ടെത്തുന്നു.

English summary
Farook College Controversy: Education Minister PK Abdurabb against boys ans girls sitting together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X