കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...

ഒരു അദ്ധ്യാപകന്റെ ഉപദേശങ്ങൾക്ക് പിണറായി പോലീസിന്റെ പിടിയെന്നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി ഫേസ്ബുക്കിൽ കുറിച്ചത്.

Google Oneindia Malayalam News

കോഴിക്കോട്: വത്തക്ക പരാമർശത്തിന്റെ പേരിൽ ഫാറൂഖ് കോളേജ് അദ്ധ്യാപകനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം തുടരുന്നു. സംഭവത്തിൽ മുസ്ലീം യൂത്ത് ലീഗ് നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

ഒരു മതപ്രഭാഷണ പരിപാടിയിലെ പ്രസംഗത്തിൽ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനെതിരെ കേസെടുക്കേണ്ടതില്ലായിന്നു എന്നാണ് ഇവരുടെ അഭിപ്രായം. തുണിയുടുത്തും മാറു മാറച്ചും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ജീവിക്കണമെന്നുള്ള ഒരു അദ്ധ്യാപകന്റെ ഉപദേശങ്ങൾക്ക് പിണറായി പോലീസിന്റെ പിടിയെന്നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി ഫേസ്ബുക്കിൽ കുറിച്ചത്. ഇതോടൊപ്പം പിണറായി പോലീസ് സംഘപരിവാറിന് കീഴ്പ്പെടുന്നുവന്ന തരത്തിലുള്ള ആരോപണങ്ങളും ഫേസ്ബുക്കിൽ വ്യാപകമായിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ച് പിഎം സാദിഖലി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

അന്യമായ ഒരു കേരളം

അന്യമായ ഒരു കേരളം

''പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ്.
കേട്ടുകേൾവിയില്ലാത്ത, കണ്ടു പരിചയമില്ലാത്ത, മലയാളികൾക്ക് തീർത്തും അന്യമായ ഒരു കേരളം.
രാജാവു നഗ്നനാണെന്നു വിളിച്ചു പറയാൻ ചങ്കൂറ്റമില്ലാത്ത മുഴുവൻ പ്രജയുടെയും കട്ട സപ്പോർട്ട് പിണറായിക്ക്... തുണിയുടുത്തും മാറു മറച്ചും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ജീവിക്കണമെന്ന സോദ്ദേശ്യത്തോടെയുള്ള ഒരു അധ്യാപകന്റെ ഉപദേശങ്ങൾക്ക് പോലീസിന്റെ പിടി. പിണറായിപ്പോലീസും അതിന്റെ കൂട്ടാളികളുമല്ലേ ഇവിടെ യഥാർത്ഥത്തിൽ സാദാചാര ഗുണ്ടകൾ? അന്തരീക്ഷത്തിൽ ഈ കറുത്ത പുകപടലങ്ങൾ ഇരുൾ പരത്തി നിറഞ്ഞു നിൽക്കുമ്പോഴാണ് ചില സ്വാഭാവിക ചിന്തകൾ കടന്നുവരുന്നത്.

ഒരു ലേഖനം

ഒരു ലേഖനം

മൂന്ന് നാല് വർഷങ്ങൾക്കു മുമ്പ് ആഴ്ചപ്പതിപ്പിൽ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹയുടെ ഒരു ലേഖനം വന്നിരുന്നു.
തീവ്ര മതേതരത്വ വ്യവസ്ഥിതി നിലനിൽക്കുന്ന ഫ്രാൻസിലെ വിദ്യാലയങ്ങളിൽ ജൂത കുട്ടികളുടെ സ്‌കൾ ക്യാപ്പ്, സിക്കുകാരുടെ ടർബൺ, മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം എന്നിവയ്‌ക്കെല്ലാം നിരോധനമാണ്.
മതേതരത്വത്തിന്റെ പേരിൽ ഒരു വിശ്വാസിയിൽ അന്തർലീനമായ ചോദനകളെ നിരാകരിക്കുന്നതിനെ രാമചന്ദ്ര ഗുഹ ചോദ്യം ചെയ്യുന്നു. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാൻ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മുസ്‌ലിം സ്ത്രീകളെ ഗളച്ഛേദം ചെയ്യുന്നതിൽ അദ്ദേഹം ആശ്ചര്യപ്പെടുകയും ചെയ്യുന്നു.
അവിടെ വിശ്വാസത്തിന്റെ പേരിൽ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

രാമചന്ദ്ര ഗുഹ

രാമചന്ദ്ര ഗുഹ

ഈ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന രാമചന്ദ്ര ഗുഹ കോഴിക്കോട് സർവകലാശാലയിലെ സെമിനാർ ഹാളിൽ ഒരു പ്രബന്ധം അവതരിപ്പിക്കാൻ വന്നപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. സെമിനാർ ഹാളിൽ കേൾവിക്കാരായി ഭൂരിഭാഗവും മുസ്‌ലിം പെൺകുട്ടികളാണ്. അവർ ശിരോവസ്ത്രവും ഇസ്‌ലാമിക വേഷങ്ങളും ധരിച്ചിട്ടുണ്ട്. പ്രൊഫസർമാരും വിദ്യാഭ്യാസ വിദഗ്ധരും സമ്മേളിച്ചിരിക്കുന്ന ആ ഹാളിൽ മുസ്‌ലിം പെൺകുട്ടികളുടെ വസ്ത്രധാരണാ രീതി ആരും ഗൗനിക്കുന്നു പോലുമില്ല. വിദ്യാർത്ഥിനികളാകട്ടെ, തങ്ങളുടെ ഉമ്മൂമ്മമാർക്ക് നിഷേധിക്കപ്പെട്ട അറിവിന്റെ ലോകം ആർത്തിയോടെ പ്രഭാഷണങ്ങളിൽനിന്ന് കുറിച്ചെടുക്കുകയും ചെയ്യുന്നു. മനോഹരമായ ഈ കാഴ്ച കേരളത്തിന്റെ ബഹുസ്വരതയും സാംസ്‌കാരിക ഔന്നത്യവും മതേതര പാരമ്പര്യവും വിളിച്ചോതുന്നതാണെന്ന് രാമചന്ദ്രഗുഹ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിശ്വാസ സ്വാതന്ത്ര്യത്തെയും തനത് മതേതരത്വത്തെയും അദ്ദേഹം ആദരവോടെ നോക്കിക്കാണുന്നു.

വരട്ടു തത്വവാദികളും അരാജകവാദികളും

വരട്ടു തത്വവാദികളും അരാജകവാദികളും

കാലത്തിന്റെ ഭീകരതകൾ മാത്രം പേറാൻ വിധിക്കപ്പെട്ട ഒരു ജനതയെ ചന്ദ്രക്കലയിലേക്ക് വിരൽ ചൂണ്ടി അഭിമാനകരമായ ആസ്തിക്യത്തിന്റെ നിറനിലാമുറ്റത്തേക്ക് വഴിനടത്തിയ സി.എച്ച് മുഹമ്മദ് കോയ എന്ന മഹാ മനീഷിയെ മനം കുളിർത്ത് ഓർത്ത സന്ദർഭങ്ങളിലൊന്ന്.
മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ച കർമയോഗി സി.എച്ച് മുഹമ്മദ് കോയ. ഈ കേരളത്തിലാണ് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടും തനത് മതേതര സംസ്‌കാരം നിരാകരിച്ചു കൊണ്ടും വരട്ടു തത്വവാദികളും അരാജകവാദികളും ഇന്ന് നിറഞ്ഞാടുന്നത്. ഇക്കൂട്ടരുടെ അഴിഞ്ഞാട്ടങ്ങൾക്കും തോന്നിവാസങ്ങൾക്കും ഭരണകൂട പിൻബലം നൽകുന്ന പിണറായി സർക്കാർ ജനരോഷത്തിന്റെ കോപാഗ്നിയിൽ ഇതിനകം തന്നെ വീണുകഴിഞ്ഞിരിക്കുന്നു. മാറുതുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കുന്നത് നന്ന്.''

ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...

മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..മാറുതുറക്കൽ സമരത്തിന് ഫേസ്ബുക്കിൽ നിന്ന് തിരിച്ചടി! മാറിടം തുറന്നു കാണിച്ച ചിത്രങ്ങൾ നീക്കം ചെയ്തു..

രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ... രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...

English summary
farook college controversy;muslim youth league leader pm sadiq ali fb post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X