കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജ് ഹോളി ആഘോഷ സംഘര്‍ഷം; കമ്മിഷന്‍ തെളിവെടുപ്പ് ഇന്നു തുടങ്ങും

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആഘോഷം അനധ്യാപകരുമായുള്ള അടിപിടിയില്‍ കലാശിച്ച ഫാറൂഖ് കോളേജിലെ സംഭവങ്ങളന്വേഷിക്കാനുള്ള കമ്മീഷന്റെ തെളിവെടുപ്പ് ഇന്ന് (ബുധനാഴ്ച) ആരംഭിക്കും. ഇന്നും നാളെയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി നാളെത്ത െറിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്മിഷന്‍.

ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടിബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കണ്ട: ട്രെയിനിലെ അമിത ചാര്‍ജിന് ഗോയലിന്റെ ഇരുട്ടടി

മലയാള വിഭാഗം തലവന്‍ കെഎ നസീര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇദ്ദേഹത്തെ കൂടാതെ അഞ്ച് അധ്യാപകരും പിടിഎ പ്രതിനിധിയായി കമാല്‍ വരദൂരും, അനധ്യാപക പ്രതിനിധിയായി പി. അബ്ദുല്‍ മജീദും, വിദ്യാര്‍ഥി പ്രതിനിധിയായി യൂണിയന്‍ ചെയര്‍പേഴ്‌സന്‍ മിനാ ഫര്‍സാനയുമാണുള്ളത്. വിദ്യാര്‍ഥികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് മിന ഫര്‍സാനയെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയത്

അതേസമയം, അധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തില്‍തന്നെയാണ് മാനെജ്‌മെന്റ്. അന്‍വര്‍ ജൗഹര്‍ എന്ന അധ്യാപകന്റെ പ്രസംഗം രണ്ടു മാസം മുന്‍പ് നരിക്കുനിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ്. അതും കോളെജുമായി യാതൊരു ബന്ധവുമില്ല. എന്നിരിക്കെ ഇക്കാര്യത്തില്‍ കോളെജ് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് പ്രതികരണം ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി. പ്രതിഷേധം ശക്തമായതോടെ അധ്യാപകന്‍ തല്‍ക്കാലത്തേയ്ക്ക് ക്യാംപസില്‍നിന്ന് വിട്ടുനിന്നിരിക്കുകയാണ്.

ഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ അധ്യാപഹയൻ മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിനഫറൂഖാബാദിനെ താലിബാനാക്കേണ്ട.. ആ അധ്യാപഹയൻ മാപ്പ് പറയണമെന്ന് ഫറൂഖ് ചെയർപേഴ്സൺ മിന

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 8 പേർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത, കുറ്റപത്രം ഉടൻഅട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: 8 പേർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത, കുറ്റപത്രം ഉടൻ

English summary
farook college holly celebration controversy; commission starts examination today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X