കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളേജ് ഹോളി വിവാദം; തെളിവെടുപ്പ് പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Google Oneindia Malayalam News

കോഴിക്കോട്: ഫാറൂഖ് കോളെജില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോളെജ് സെല്‍ നിയോഗിച്ച കമ്മിറ്റിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അധ്യാപകരുടെയും അനധ്യാപകരുടെയും ഭാഗത്ത് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് സൂചന.

 fc-

വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും അനധ്യാപകരില്‍ നിന്നും വിശദമായ തെളിവെടുപ്പ് നടത്തിയ കമ്മിറ്റി ഇന്ന് (ബുധനാഴ്ച) പ്രിന്‍സിപ്പാളിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് പുറമെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും കമ്മിറ്റിയുടെ ഭാഗത്തുനിന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് അറിയുന്നത്.

മലയാളം വിഭാഗം തലവന്‍ കെ എം നസീര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അധ്യാപകരായ ഡോ. ശുഭ(ഫിസിക്‌സ്), ഡോ. കൃഷ്ണകുമാര്‍ ( ബോട്ടണി), അലി നൗഫല്‍ (അറബിക്), ഡോ. അബ്ദുല്‍ റഹീം (കെമിസ്ട്രി), സി ഉമ്മര്‍ (ഇംഗ്ലീഷ്), കോളെജ് സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സ മിനാ ഫാത്തിമ, പി ടി എ വൈസ് പ്രസിഡന്റ് കമാല്‍ വരദൂര്‍, അനധ്യാപക ജീവനക്കാരുടെ പ്രതിനിധിയായ അബ്ദുല്‍ മജീദ് പി എന്നിവരാണുള്ളത്.

ഖത്തറില്‍ പ്രവാസികള്‍ക്കും കാന്‍സര്‍ ചികില്‍സ സൗജന്യംഖത്തറില്‍ പ്രവാസികള്‍ക്കും കാന്‍സര്‍ ചികില്‍സ സൗജന്യം

English summary
farook college holly controversy; final investigation report will submit today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X