Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചു, സദാചാര ആക്രമണമെന്ന് വിദ്യാർത്ഥികൾ, ഫറൂഖ് കോളേജിൽ സംഭവിച്ചത്!

കോഴിക്കോട്: ഫറൂഖ് കോളേജിൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥികൾക്ക് കോളേജ് ജീവനക്കാരനും പരിക്കേറ്റു. അവസാന ദിവസ പരീക്ഷ കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ നടത്തിയ ഹോളി ആഘോഷത്തിനിടെയാണ് അക്രമമുണ്ടായത്. മേലാകെ ചായം പൂശി ബാന്റു വാദ്യങ്ങളും വാഹനവുമായി കാമ്പസിനകത്ത് കടന്ന വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ വാഹനമിടിച്ചു കയറ്റി അപയാപ്പെടുത്താനുളള ശ്രമത്തിനിടെയാണ് പരിക്കേറ്റെതെന്ന് ഫാറൂഖ് കോളേജ് സുവോളജി ലാബ് അസിസ്റ്റന്റ് എപി ഇബ്രാഹിം കുട്ടി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ബാന്റ് വാദ്യങ്ങളും വാഹനവുമായി കോളേജിന്റെ പിന്‍വശത്തുകൂടി കാമ്പസനികത്തു കടന്നു വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചതിനെ തുടർന്ന്പരീക്ഷ ഡ്യൂട്ടിയിലായിരുന്ന അധ്യാപകരും ജീവനക്കാരും സംഭവ സ്ഥലത്തേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. വാദ്യോപകരണങ്ങളും വാഹനങ്ങളും കാമ്പസനികത്തേക്ക് നിരോധിച്ചതാണെന്നു പറഞ്ഞാണ് വിദ്യാർത്ഥികളെ അധ്യാപകരും ജീവനക്കാരും തടഞ്ഞത് തുടർന്നാണ് സംഘർഷം നടന്നത്.

കറിടിച്ച് തെറിപ്പിച്ചു

കറിടിച്ച് തെറിപ്പിച്ചു

എന്നാൽ സംഘർഷത്തിനിടിയിൽ ജീവനക്കാരനെ കാർ ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ച് പുറത്തേക്ക് പോകുകയായിരുന്നു. എന്നാല്‍ അധ്യാപകര്‍ അടക്കമുള്ളര്‍ തങ്ങള്‍ക്ക് നേരെ നടത്തിയത് സദാചാര ആക്രമണമെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഫറോക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളാണ് അക്രമം നടത്തിയതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

നാട്ടുകാർ പരാതി നൽകി

നാട്ടുകാർ പരാതി നൽകി

ഫാറൂഖ് കോളേജില്‍ കഴിഞ്ഞ തിങ്കളാഴ്ച മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷങ്ങള്‍ ശല്യമായതിനെ തുടര്‍ന്നു നാട്ടുകാര്‍ പരാതി നല്‍കയിരുന്നു. റസിഡഡന്റസ് അസോസിയേഷനകളുടെ നേതൃത്വത്തില്‍ ജാഗ്രത സമതി രൂപീകരിച്ചാണ് പോലീസിലും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നു കോളേജിന്റെ എല്ലാ ഗെയ്റ്റിലും സെക്യൂരിറ്റിക്കാരെ നിയോഗിച്ചിരുന്നു.

ജീവനക്കാരൻ ആശുപത്രിയിൽ

ജീവനക്കാരൻ ആശുപത്രിയിൽ

നാട്ടുകാരടെ പരാതിയെ തുടർന്ന് വ്യാഴാഴ്ച പോലീസും പരിസരത്ത് തനെന് ഉണ്ടായിരുന്നു. മെയിൻ ഗേറ്റിലൂടെ വാഹനം അകത്ത് കയറ്റാൻ സാധിക്കാഞ്ഞതിനാൽ പിറക് വശത്തൂടെയാണ് വിദ്യാർത്ഥികൾ വാഹനവുമായി ക്യാംപസിനകത്തേക്ക് പ്രവേസിച്ചത്. ഫാറൂഖ് കോളേജ് സുവോളജി ലാബ് അസിസ്റ്റന്റ് എപി ഇബ്രാഹിം കുട്ടിയാണ് പരിക്കേറ്റു ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിദ്യാർത്ഥികളെ മർദ്ദിച്ചു

വിദ്യാർത്ഥികളെ മർദ്ദിച്ചു

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ നേരത്തെ കോളേജ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഹോളി ആഘോഷിക്കാന്‍ കോളേജധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ഇത് വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ ഹോളി ആഘോഷിക്കുകയായിരുന്നെന്ന് ഒന്നാം വര്‍ഷ എംസിജെ വിദ്യാര്‍ത്ഥി ഇബ്രാഹം ബാദുഷ പറയുന്നു. വിഷയം സംസാരിക്കാനെത്തിയ കോളേജിലെ പ്യൂണിന്റെ ദേഹത്ത് കാര്‍ തട്ടിയെന്ന് ആരോപിച്ച് ഇയാള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ മുഖത്ത് അടിച്ചു. പ്യൂണ്‍ വിദ്യാര്‍ത്ഥികളെ തല്ലിയ പ്രശ്‌നം ചോദിക്കാന്‍ ചെന്നവരെയും കോളേജിലെ സ്റ്റാഫുകള്‍ ചേര്‍ന്ന് കടുത്ത രീതിയില്‍ തല്ലിച്ചതച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+