വത്തക്ക മാഷിന് വേണ്ടി ലീഗ് എംഎൽഎ കെഎം ഷാജി.. വകുപ്പുതല നടപടിക്ക് നിർദേശം നൽകി സർക്കാർ
തിരുവനന്തപുരം: വത്തക്ക പ്രസംഗം നടത്തി വിവാദത്തിലായ ഫറൂഖ് കോളേജ് അധ്യാപകന് ജവഹര്‍ മുനവറിനെതിരെ സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രസംഗം നടത്തിയ അധ്യാപകനെതിരെ അന്വേഷണം നടത്താന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ ബാലന് നിയമസഭയെ അറിയിച്ചു. അധ്യാപകവൃത്തിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് ജവഹര്‍ മുനവര്‍ നടത്തിയതെന്നും എകെ ബാലന് നിയമസഭയില്‍ വ്യക്തമാക്കി.
ജവഹര്‍ മുനവറിനെതിരെ നടപടിയെടുത്തതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അധ്യാപകനെതിരെ കേസെടുത്ത നടപടി ജനാധിപത്യ ധ്വംസനമാണെന്നും ജവഹറിന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും കാണിച്ച് ലീഗ് എംഎല്‍എ കെഎം ഷാജി നല്കിയ സബ്മിഷന് മറുപടി പറയവേയാണ് മന്ത്രി വകുപ്പ്തല നടപടിയുടെ കാര്യം വ്യക്തമാക്കിയത്. വിഷയം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാണ് എന്നും അഭിപ്രായ സ്വാതന്ത്ര്യം കണക്കിലെടുത്ത് നടപടി സര്‍ക്കാര്‍ പുനപരിശോധിക്കുമോ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദ്യമുന്നയിച്ചു.

ഫറൂഖ് കോളേജിലെ പെണ്‍കുട്ടികള്‍ മക്കനയിട്ട് മാറ് മറയ്ക്കാതെ നടക്കുന്നുവെന്നും പര്‍ദ പൊക്കി ലെഗ്ഗിന്‍സ് കാട്ടി നടക്കുന്നുവെന്നുമാണ് ഫാമിലി കൗണ്‍സിലര്‍ കൂടിയായ അധ്യാപകന് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വന്‍ വിവാദമായി മാറി. എസ്എഫ്ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ ഫറൂഖ് കോളേജിൽ അധ്യാപകനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സോഷ്യൽ മീഡിയയിൽ മാറ് തുറക്കൽ സമരവും അരങ്ങേറി. ഫറൂഖ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരമാണ് അധ്യാപകനെതിരെ പോലീസ് കേസെടുത്തത്. എന്നാല്‍ ലീഗ് അടക്കമുള്ളവര്‍ അധ്യാപകനെ പിന്തുണച്ച് കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications