കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിന്റെ പരിപാടിക്ക് ഫാറൂഖ് കോളേജ് അനുമതി നിഷേധിച്ചു, പ്രതിഷേധം ശക്തം!!

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ മുന്‍നിര പോരാളിയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അനുമതി നിഷേധിച്ച് ഫാറൂഖ് കോളേജ് അധികൃതര്‍. അതേസമയം ആസാദിന് അനാരോഗ്യം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടിക്കാണ് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചത്.

1

അതേസമയം അനുമതിക്കായുള്ള അപേക്ഷ നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യ ഘട്ടത്തില്‍ തന്നെ ലോങ് മാര്‍ച്ച് നടത്തി കേരളത്തില്‍ തന്നെ ശ്രദ്ധേയമായ കോളേജായിരുന്നു ഫാറൂഖ് കോളേജ്. എന്നാല്‍ പ്രിന്‍സിപ്പലിന്റെ നീക്കത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

1

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് ഇന്ന് കോഴിക്കോട്ടെത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണഅ പരിപാടി നടക്കുന്നത്. നേരത്തെ മാറ്റിവെച്ച പരിപാടിയാണ് ഇത്. സിഎഎയ്‌ക്കെതിരെ യോജിച്ച ജനകീയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരികയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മോദി സര്‍ക്കാരിന്റെ സിഎഎയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ എത്തി പ്രതിഷേധിച്ച് അവബോധം ഉണ്ടാക്കുകയാണ് ആസാദ് ലക്ഷ്യമിടുന്നത്.

ചന്ദ്രശേഖര്‍ ആസാദിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്. പ്രിന്‍സിപ്പലിന്റെ ഓഫീസിന്റെ പുറത്ത് എംഎസ്എഫ്, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തെ തന്നെ പല വിധത്തിലുള്ള വിവാദങ്ങള്‍ ഫാറൂഖ് കോളേജിലുണ്ട്. ആസാദ് വന്ന് പ്രസംഗിച്ചാല്‍ കൂടുതല്‍ വിവാദങ്ങളുണ്ടാവുമോ എന്ന ഭയമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

തടസ്സങ്ങള്‍ മാറി... വിജയ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ മടങ്ങിയെത്തി,ഷൂട്ടിംഗ് പുനരാരംഭിച്ചു!!തടസ്സങ്ങള്‍ മാറി... വിജയ് മാസ്റ്ററിന്റെ ലൊക്കേഷനില്‍ മടങ്ങിയെത്തി,ഷൂട്ടിംഗ് പുനരാരംഭിച്ചു!!

English summary
farooq college denied permission to chandrasekhar azads programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X