കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

പലരുടെയും സമ്മർദ്ദങ്ങൾ കാരണമാണ് ഫസലിന്റെ സഹോദരന്മാർ തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ആരോപിച്ചു.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: തലേശരി ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി ഫസലിന്റെ ഭാര്യയും സഹോദരിയും രംഗത്ത്. ഫസലിനെ കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്നാണ് ഭാര്യ മറിയവും സഹോദരി റംലയും പറഞ്ഞത്.

കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...

കോഴിക്കോട് വീണ്ടും ബോംബേറ്! സായുധസേനയെ വിന്യസിച്ചു,ബൈക്ക് യാത്രയ്ക്ക് നിരോധനം;ഇന്ന് സമാധാന യോഗംകോഴിക്കോട് വീണ്ടും ബോംബേറ്! സായുധസേനയെ വിന്യസിച്ചു,ബൈക്ക് യാത്രയ്ക്ക് നിരോധനം;ഇന്ന് സമാധാന യോഗം

സുബീഷ് നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ഇവർ നിഷേധിച്ചു. സുബീഷ് വാർത്താസമ്മേളനം വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് സത്യമെന്നും, സുബീഷിന് ഫസലിനെ അറിയില്ല എന്നാണ് പറഞ്ഞത്, ഇത് ശരിയാണെന്നാണ് തങ്ങളും കരുതുന്നതെന്നും മറിയു പറഞ്ഞു. പലരുടെയും സമ്മർദ്ദങ്ങൾ കാരണമാണ് ഫസലിന്റെ സഹോദരന്മാർ തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ആരോപിച്ചു.

ആർഎസ്എസ് പ്രവർത്തകർക്ക് ശത്രുതയില്ല...

ആർഎസ്എസ് പ്രവർത്തകർക്ക് ശത്രുതയില്ല...

ആർഎസ്എസ് പ്രവർത്തകർക്ക് ഫസലിനോട് ശത്രുതയുണ്ടായിരുന്നില്ല. ഫസലിന് തിരിച്ചും ആരോടും ശത്രുതയുണ്ടായിരുന്നില്ല. തേജസ് ദിനപ്പത്രത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതാണ് സിപിഎമ്മിന് ഫസലിനോട് പക തോന്നാൻ കാരണമെന്നും ഭാര്യ മറിയം പറഞ്ഞു.

പിന്നിൽ സിപിഎം പ്രവർത്തകർ തന്നെ...

പിന്നിൽ സിപിഎം പ്രവർത്തകർ തന്നെ...

ഫസലിനെ കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്നാണ് ഭാര്യയും സഹോദരിയും ആവർത്തിച്ചു പറയുന്നത്.സുബീഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഇവർ നിഷേധിക്കുകയും ചെയ്യുന്നു. സുബീഷ് പീന്നീട് പറഞ്ഞതുപോലെ മർദ്ദിച്ച് ചിത്രീകരിച്ച വീഡിയോയാകുമെന്നാണ് ഇവരും വിശ്വസിക്കുന്നത്.

നുണ പരിശോധനയ്ക്ക് വിധേയമാക്കാം...

നുണ പരിശോധനയ്ക്ക് വിധേയമാക്കാം...

പോലീസ് മർദ്ദിച്ചാണ് തന്റെ കുറ്റസമ്മത മൊഴിയെടുത്തതെന്ന് പറഞ്ഞ സുബീഷ് താൻ നുണപരിശോധനയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സുബീഷിനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം
പരിഗണിക്കേണ്ടതാണെന്നാണ് ഫസലിന്റെ ഭാര്യയുടെയും സഹോദരിയുടെയും അഭിപ്രായം.

സമ്മർദ്ദത്തെ തുടർന്ന്...

സമ്മർദ്ദത്തെ തുടർന്ന്...

ഫസലിന്റെ സഹോദരന്മാർ ഇപ്പോൾ സിബിഐ കണ്ടെത്തലുകളെ തള്ളിപ്പറയുന്നതും പുനരന്വേഷണം ആവശ്യപ്പെടുന്നതും സമ്മർദ്ദങ്ങൾ കാരണമാണെന്നാണ് ഫസലിന്റെ ഭാര്യയുടെ ആരോപണം. കഴിഞ്ഞ തദ്ദേശ
സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൈവട്ടം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി സിപിഎമ്മിനെതിരെ മറിയം മത്സരിച്ചിരുന്നു.

സുബീഷിന്റെ വെളിപ്പെടുത്തൽ...

സുബീഷിന്റെ വെളിപ്പെടുത്തൽ...

മോഹനൻ കൊലക്കേസിൽ അറസ്റ്റിലായപ്പോഴാണ് സുബീഷ് ഫസൽ വധവുമായി ബന്ധപ്പെട്ട വിവാദ വെളിപ്പെടുത്തൽ നടത്തിയത്. ഫസലിനെ കൊന്നത് താനടക്കമുള്ള ആർഎസ്എസ് പ്രവർത്തകർ ചേർന്നാണെന്നും,
കൊടി തോരണങ്ങളും ബാനറുകളും തകർത്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു സുബീഷ് പറഞ്ഞത്.

പുനരന്വേഷണം ആവശ്യപ്പെട്ട്...

പുനരന്വേഷണം ആവശ്യപ്പെട്ട്...

സുബീഷിന്റെ വെളിപ്പെടുത്തൽ വന്നതോടെയാണ് ഫസലിന്റെ സഹോദരൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും, കണ്ടെത്തിയത് യഥാർത്ഥ
പ്രതികളെയാണെന്നുമാണ് സിബിഐ കോടതിയിൽ പറഞ്ഞത്. തുടർന്നാണ് ഫസലിന്റെ സഹോദരൻ സുബീഷിന്റെ കുറ്റസമ്മത വീഡിയോയും ഫോൺ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കുന്നത്.

നിഷേധിച്ച് സുബീഷ്...

നിഷേധിച്ച് സുബീഷ്...

എന്നാൽ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത തന്നെ മർദ്ദിച്ച് അവശനാക്കി ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് പറയിപ്പിച്ചതാണ് വീഡിയോയിലുള്ളതെന്നാണ് സുബീഷ് പിന്നീട് വ്യക്തമാക്കിയത്.

English summary
fasal murder case, fasal's wife and sister response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X