കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസലിനെ വധിച്ചത് സിപിഎമ്മോ, ആര്‍എസ്എസ്സോ? പുതിയ അന്വേഷണം വന്നേക്കും; ഡിജിപി കത്തയച്ചു

കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാക്കള്‍ പ്രതികളായ തലശേരി ഫസല്‍ വധക്കേസില്‍ പുതിയ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചു. കേസില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കൂത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ വധക്കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തലശേരി ഫസല്‍ വധക്കേസിലും കണ്ണൂര്‍ കണ്ണവത്തെ പവിത്രന്‍ വധക്കേസിലും തനിക്കും സംഘത്തിനുമുള്ള പങ്ക് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇക്കാര്യം വിശദമാക്കി കണ്ണൂര്‍ എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്‌നാഥ് ബെഹ്‌റ സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്.

Fasal

2006ല്‍ ഫസല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സുബീഷ് അടക്കം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉള്‍പ്പെടെയുള്ള വിവരങ്ങളും എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഡിജിപി കത്ത് അയച്ചിട്ടുണ്ടെങ്കിലും സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ എറണാകുളം സിബിഐ കോടതിയില്‍, കൊലപാതകത്തിലെ ആര്‍എസ്എസ് പങ്കിനെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിബിഐക്ക് ഇക്കാര്യത്തില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട ശേഷം ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം സിപിഎം പ്രവര്‍ത്തകരിലേക്കാണ് വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് തുടര്‍ച്ചയായി അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റപ്പെട്ടു. ശേഷം ഫസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.

English summary
Thalasseri Fasal murder case to be re investigate. DGP wanted new probe to CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X