• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും'', കണ്ണീർ കുറിപ്പ്

  • By Desk

ബത്തേരി: കേരളത്തിന്റെ നൊമ്പരമായി മായി മാറിയിരിക്കുകയാണ് അ‍ഞ്ചാം ക്ലാസ്സുകാരിയായിരുന്ന ഷെഹ്ല ഷെറിൻ. ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റാണ് ഈ പെൺകുട്ടി മരണമടഞ്ഞത്. ഷെഹ്ലയുടെ മരണത്തിൽ നാടൊട്ടുക്കും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അധ്യാപകരുടെ അനാസ്ഥയുടെ ഇരയാണെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ അനുവദിക്കരുതെന്നും കേരളം ഒറ്റക്കെട്ടായി പറയുന്നു.

ഷഹ്ലയുടെ മരണം; കര്‍ശന നടപടികളുമായി ജില്ലാ കളക്ടറും വിദ്യാഭ്യാസ വകുപ്പും

ഷെഹ്ലയുടെ മരണം കേരളത്തിന് വേദനയായി തുടരുന്നതിനിടെ കണ്ണുകളെ ഈറനണിയിക്കുകയാണ് ഷെഹ്ല 'പച്ചന' എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ഇളയമ്മയുടെ കുറിപ്പ്. എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള ഷെഹ്ലയേക്കുറിച്ചുളള ഒരുപിടി ഓർമകൾ പങ്കുവയ്ക്കുകയാണ് ഷെഹ്ലയുടെ ഇളയമ്മയായ ഫസ്ന ഫാത്തിമ.

ഷെഹ്ലയുടെ പച്ചന

ഷെഹ്ലയുടെ പച്ചന

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്... അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം. എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്.

ഷെഹ്ലയുടെ ഓർമകൾ

ഷെഹ്ലയുടെ ഓർമകൾ

നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്. അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു.

ഹൽവയും മിഠായിയുമായി യാത്രയാക്കി

ഹൽവയും മിഠായിയുമായി യാത്രയാക്കി

പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...

ഫേസ്ബുക്ക് പോസ്റ്റ്

ഫസ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്

 ക്ലാസ് റൂമിൽ മരണം

ക്ലാസ് റൂമിൽ മരണം

വയനാട് ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഷെഹ്ല ഷെറിൻ. ക്ലാസ് മുറിയിൽ ഇരിക്കുന്നതിനിടെ ബെഞ്ചിനടിയിലെ മാളത്തിൽ നിന്നാണ് പാമ്പുകടിയേറ്റത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണ് പുറത്ത് വരുന്നത്. പാമ്പ് കടിയേറ്റതാണെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അധ്യാപകർ തയ്യാറായില്ല. ഷെഹ്ലയുടെ മരണത്തിന് തൊട്ടുതലേ ദിവസവും സ്കൂളിൽ പാമ്പിനെ കണ്ടിരുന്നുവെന്നും എന്നാൽ ഇത് പറഞ്ഞപ്പോൾ അധ്യാപകർ അടിക്കാൻ വന്നെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കുട്ടികളെ ക്ലാസ് മുറിയിൽ ചെരുപ്പിട്ട് കയറാൻ അനുവദിച്ചിരുന്നില്ല. ചെരുപ്പിട്ട് കയറിയാൽ 10 രൂപയായിരുന്നു ഫൈൻ. ഷെഹ്ലയുടെ മരണത്തിന് കാരണമായലർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടന്ന് വരികയാണ്.

English summary
Fasna fathima facebook post about Shehla's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X