Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനാണെങ്കില്‍ അച്ഛന്‍ തന്നെ തെളിയിക്കട്ടെ: ലിസി

നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ ഡി വര്‍ക്കി തന്റെ അച്ഛനല്ല എന്ന് ചലച്ചിത്ര താരം ലിസി വീണ്ടും. തന്റെ അച്ഛന്റെ പേര് വര്‍ക്കി എന്നല്ല ജോര്‍ജ്ജ് എന്നാണെന്നാണ് ലിസി പറയുന്നത്. അച്ഛന്റെ പേരായി അമ്മ നല്‍കിയിരിക്കുന്നത് ജോര്‍ജ് എന്നാണ്. സര്‍ട്ടിഫിക്കറ്റുകളിലും അച്ഛന്റെ പേര് ജോര്‍ജ് എന്നാണ്. വര്‍ക്കി തന്റെ അച്ഛനാണെങ്കില്‍ അത് ഇദ്ദേഹം ആദ്യം തെളിയിക്കട്ടെ.

ഇത്രയും കാലമായി താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് എന്തിനാണ് ചെലവിന് കൊടുക്കുന്നത് എന്നാണ് ലിസിയുടെ ചോദ്യം. താന്‍ ജനിച്ചതോടെ അമ്മയെയും തന്നെയും ഉപേക്ഷിച്ച് പോയതാണ് അച്ഛനെന്നും ലിസി പറയുന്നു. എന്നാല്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാണ് എന്ന കാര്യം പോലും തന്നോട് ലിസി പറഞ്ഞിരുന്നു എന്നാണ് വര്‍ക്കി ഓര്‍മിക്കുന്നത്.

 ചെലവിന് നല്‍കണം

ചെലവിന് നല്‍കണം

പിതാവിന് പ്രതിമാസം 5500 രൂപ നല്‍കണമെന്ന് ലിസിയോട് മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷ് ഉത്തരവിട്ടിരുന്നെങ്കിലും ഇത് പാലിക്കാന്‍ ലിസി തയ്യാറായിരുന്നില്ല.

പ്രതിമാസം 5500 രൂപ

പ്രതിമാസം 5500 രൂപ

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന വര്‍ക്കിക്ക് പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കണമെന്നായിരുന്നു ഉത്തരവ്.

ഞാനെന്തിന് കൊടുക്കണം

ഞാനെന്തിന് കൊടുക്കണം

എന്നാല്‍ എന്ത് കാരണത്തിലാണ് താന്‍ വര്‍ക്കിക്ക് പണം കൊടുക്കേണ്ടത് എന്ന മറുചോദ്യമാണ് ലിസിക്ക് ചോദിക്കാനുള്ളത്.

അച്ഛനല്ല വളര്‍ത്തിയത്

അച്ഛനല്ല വളര്‍ത്തിയത്

തന്നെ വളര്‍ത്തിയത് അമ്മയാണ്. താന്‍ ജനിച്ചതോടെ ഞങ്ങളെ ഉപേക്ഷിച്ച് പോയ ആളാണ് അച്ഛന്‍.

ലിസി എന്റെ മകളാണ്

ലിസി എന്റെ മകളാണ്

എന്നാല്‍ വര്‍ക്കി ഇപ്പോഴും പറയുന്നത് ലിസി തന്റെ മകളാണ് എന്നാണ്. അനുജന്‍ ബാബുവിനോടൊപ്പമാണ് വര്‍ക്കി ഇപ്പോള്‍ താമസിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+