കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാപ്പിഴവിലൂടെ മകന്റെ നല്ല ജീവിതം നഷ്ടമാക്കിയ ഡോക്ടര്‍ക്കെതിരെ നിയമ പേരാട്ടത്തിന്.....

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഡോക്ടറുടെ ചകിത്സാപിഴവിലൂടെ മകന് നഷ്ടമാക്കിയ നല്ല ജീവിതത്തിന് പകരം ചോദിക്കാന്‍ തെരുവില്‍ കിഴങ്ങു വില്‍പന നടത്തുകയാണ് പിതാവ് ജബ്ബാര്‍. പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് തന്റെ അഞ്ചു വയസ്സുകാരനായ മകന്റെ ജീവിതം ദുരിതത്തിലാക്കിയതെന്നും ഈ പിതാവ് പറയുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണം. പക്ഷെ കയ്യില്‍ പണമില്ല. ഇതോടെയാണ് മകന്റെ ചികിത്സക്കു, നിയമപോരാട്ടത്തിനും പണം കണ്ടെത്താനായി ജബ്ബാര്‍ തെരുവില്‍ ഉന്തുവണ്ടിയില്‍ കിഴങ്ങുകളുടെ വില്‍പ്പന ആരംഭിച്ചത്.

പൊന്നാനി സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ അഞ്ചു വയസ്സുള്ള മകന്‍ അബ്ദുല്‍ റഹിമാനാണ് പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. ഡോക്ടര്‍ക്കെതിരെ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നഷ്ടപരിഹാരം പോലും ലഭിച്ചില്ല. മാസങ്ങള്‍ക്കുമുന്‍പാണ് കുട്ടിയെ പനി കണ്ടതിനെ തുടര്‍ന്ന് പൊന്നാനിയിലെ ഗവ:ഡോക്ടറുടെ വീട്ടില്‍ നടത്തുന്ന പരിശോധനക്കെത്തിച്ചത് .

kizangu

തെരുവില്‍ കിഴങ്ങ് വില്‍പന നടത്തുന്ന പൊന്നാനി സ്വദേശി അബ്ദുള്‍ ജബ്ബാര്‍.

രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍ ചിക്കന്‍പോക്‌സ് ആണ് എന്ന് പറയുകയും അതിനുള്ള മരുന്ന് കുറിക്കുകയും ചെയ്തു. ആ മരുന്ന് ഉപയോഗിച്ച് ഏതാനും ദിവസത്തിനുള്ളില്‍ ശരീരമാസകലം വിണ്ടുകീറി ദുര്‍ഗദ്ധം വമിച്ചു തുടങ്ങി. ശരീരത്തെ തൊലി മുഴുവന്‍ അടര്‍ന്ന് പോവുകയും കണ്ണ് തുറക്കാന്‍ പറ്റാതാവുകയും ചെയ്തു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ വീണ്ടും ഈ ഡോക്ടറെ തന്നെ കാണിച്ചു. അപ്പോള്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാണ് നിര്‍ദ്ധേശിച്ചത്. ഇതു പ്രകാരം കുട്ടിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് അപകട സാധ്യത കൂടുതലാണെന്നും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുമാണ് അവിടെയുള്ള മറ്റു ഡോക്ടര്‍ മാര്‍ നിര്‍ദ്ധേശിച്ചത്.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ
നേരത്തേ പരിശോധിച്ച ഡോക്ടറും മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ പറഞ്ഞതോടെ കുട്ടിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇതിനിടയല്‍ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടമായി. മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് ഡോക്ടറുടെ പിഴവാണ് കുട്ടിയുടെ അസുഖത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞത്. നാലപ്പത് ദിവസം നീണ്ടുനിന്ന വിദഗ്ധ ചികില്‍സക്ക് ശേഷമാണ് കുട്ടി അപകട നില തരണം ചെയ്തത് .ഇപ്പോള്‍ കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കായി ഏറെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം .

കണ്ണിന് കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സക്കായി കുട്ടിയെ പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു . കുട്ടിയുടെ വലത് കണ്ണിന്റെ കണ്‍പോളകള്‍ മാറ്റിവെക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. ഇതോടെ പിതാവ് തന്നെ കുട്ടിക്ക് കണ്‍പോളകള്‍ നല്‍കി. രണ്ടു കണ്ണിന്റെയും ശസ്ത്രക്രിയ കഴിഞ്ഞതോടെ കാഴ്ച തിരിച്ചുകിട്ടി. സംഭവത്തില്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് .

ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതിനാലാണ് കുട്ടിക്ക് അസുഖമുണ്ടായതെന്നും ഇത് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെക്കുമെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു .എന്നാല്‍ ആരോപിതനായ ഡോക്ടറുടെ ഭാര്യ മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത് .ഇതോടെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് തരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായി ജബ്ബാര്‍ പറയുന്നു .ആരോപണവിധേയനായ ഡോക്ടര്‍ മാറിയെഴുതിയ മരുന്നിന്റെ ഷീറ്റ് ഇവരുടെ കൈവശമുണ്ട് .ഇത് കൈക്കലാക്കാന്‍ പലരും ശ്രമിച്ചെങ്കിലും നല്‍കിയില്ലെന്ന് പിതാവ് പറയുന്നു.

English summary
Father against the doctor who failed to give right treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X