'വിസ്മയ നോക്കിയത് കിരണിന്റെ ഉതൃട്ടാതി നക്ഷത്രം മാത്രം, അവള്‍ അഞ്ച് ദിവം കൂടി വീട്ടിലുണ്ടായിരുന്നെങ്കില്‍'
കൊല്ലം: കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയയുടേത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്ക വയ്യാതെയാണ് വിസ്മയ തന്റെ ജീവിതം ഒരു കയറില്‍ അവസാനിപ്പിച്ചത്. ഭര്‍ത്താവും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനുമായ കിരണ്‍ വിസ്മയയെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിസ്മയെ തന്നെ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വിസ്മയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സഹോദരന്‍ വിജിത്തും പിതാവും. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് സഹോദരനും പിതാവും വിസ്മയെയ കുറിച്ച് പറഞ്ഞത്. ഇവര്‍ പങ്കെടുത്ത എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഹോദരന്റെയും പിതാവിന്റെയും വാക്കുകളിലേക്ക്...

വിസ്മയയുടെ മരണത്തിന് ശേഷം അമ്മ ഇതുവരെ നോര്‍മ്മലായിട്ടില്ല. സാറിന്റെ ഷോ ആയതുകൊണ്ട് മാത്രമാണ് പങ്കെടുത്തതെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. കേസ് അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. അതിന് മാധ്യമങ്ങള്‍ക്ക് വലിയ നന്ദി അറിയിക്കുകയാണെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു. ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാവരുതെന്നും വിജിത്ത് ഷോയ്ക്കിടെ പറഞ്ഞു. വിവാഹത്തിന് മുന്‍പെ വരെ അവള്‍ വലിയ സന്തോഷവതിയായിരുന്നു.

അവളുടെ സന്തോഷം മാത്രമേ ഞങ്ങള്‍ ആഗ്രഹിച്ചിട്ടുള്ളൂ. ഞങ്ങളുടെ മാലാഖയായിരുന്നു വിസ്മയ. പ്രമുഖ മാസികയുടെ കവര്‍ ഫോട്ടോയായി വിസ്മയയുടെ ചിത്രം വന്നത് ഞങ്ങളുടെ അറിവോടെയല്ലെന്നും സഹോദരന്‍ വിജിത്ത് വെളിപ്പെടുത്തി. പ്രവാസിയായിരുന്നു അച്ഛന്‍. അച്ഛന്റെ മോളായിരുന്നു അവള്‍. അച്ഛന്‍ വിദേശത്തായിരുന്നപ്പോള്‍ ഒരു നീണ്ട ലിസ്റ്റ് അയച്ചുകൊടുക്കുമായിരുന്നു. അവള്‍ക്ക് പ്രിയപ്പെട്ട ചോക്ലേറ്റുമായി അച്ഛന്‍ വരുമ്പോള്‍ പെട്ടി പൊട്ടിക്കുന്നത് അവളായിരുന്നെന്നും വിജിത്ത് ഷോയ്ക്കിടെ പറഞ്ഞു.

വിവാഹം കഴിയുന്നതുവരെ ഞങ്ങളുടെ പൊന്നുമോള്‍ സങ്കടം എന്താണെന്ന് അറിഞ്ഞിരുന്നില്ല. ദൈവത്തിന് പോലും ഞങ്ങളുടെ സ്‌നോഹവും സന്തോഷവും കണ്ട് അസൂയ തോന്നിയിരിക്കാം. ഇത് പറഞ്ഞപ്പോഴേക്കും വിജിത്തിന്റെ ശബ്ദങ്ങള്‍ ഇടറിയിരുന്നു. പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഞാനാണ് കേസുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞ് മകളെ വിളിച്ചുകൊണ്ടു വന്നത്. ആ തീരുമാനത്തിന്റെ ഇടയിലാണ് കിരണ്‍ വന്ന് മകളെ കൂട്ടിക്കൊണ്ടു പോയതെന്ന് അച്ഛന്‍ പറഞ്ഞു.

അഞ്ച് ദിവസം കൂടി അവള്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്യുകയും ചെയ്തു. ഒന്ന് ഞാന്‍ അന്വേഷിച്ച് പോകണമായിരുന്നു. പോകാന്‍ വേണ്ടി ഒരുങ്ങിയതാണ്. പക്ഷേ, ഞാന്‍ നാണം കെടുമോ എന്ന ചിന്ത കൊണ്ടാണ് ആ യാത്ര വേണ്ടെന്ന് വച്ചത്. വിവാഹത്തിന് മുമ്പ് വിസമയയ്ക്ക് കിരണിനെ അറിയില്ലായിരുന്നു. കിരണിലെ ഒരു ഘടകവും അവളെ സ്വാധീനിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു.
Recommended Video

വിസ്മയെ കിരണിന്റെ ഉതൃട്ടാതി നക്ഷത്രമാണ് നോക്കിയത്. പിന്നെ കട്ട മീശയും അല്ലാതെ അവള്‍ക്ക് അങ്ങനെ അഭിപ്രായങ്ങള്‍ ഒന്നുമില്ലായിരുന്നെന്ന് വിജത്ത് പറഞ്ഞു. അതേസമയം, ഇരുവരും പങ്കെടുത്ത ഫ്‌ളവേഴ്‌സ് ടിവിയിലെ പരിപാടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തുന്നത്. കരഞ്ഞു കൊണ്ടാണ് കണ്ടു തീര്‍ത്തത് ചങ്ക് പൊട്ടിപോകുന്നു ഇത്രയും സ്‌നേഹമുള്ള അച്ഛനെയും സഹോദരനെയും അവള്‍ക്ക് കിട്ടി വിധി എല്ലാം മാറ്റി മറിച്ചെന്നായിരുന്നു ഒരാള്‍ പങ്കുവച്ച കമന്റ്.












Click it and Unblock the Notifications