Get Updates
Get notified of breaking news, exclusive insights, and must-see stories!

കൺസഷനുമായി ബന്ധപ്പെട്ട തർക്കം; മകളുടെ മുന്നിലിട്ട് പിതാവിനെ ക്രൂരമായി മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: കെ എസ് ആർ ടി സി ഡിപ്പോയിൽ അച്ഛനേയും മകളേയും ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കാട്ടാകട ഡിപ്പോയിലെ ജീവനക്കാർ മർദ്ദിച്ചത്. മകളുടെ കൺസെഷൻ അപേക്ഷ നൽകാൻ വന്നപ്പോഴായിരുന്നു സംഭവം.

prm-1663667738.jpg -Prop

പ്രമലന്റെ മകൾ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. മകൾക്കും സുഹൃത്തിനുമൊപ്പമായിരുന്നു പ്രേമലൻ ഡിപ്പോയിൽ എത്തിയത്. കൺസഷൻ നൽകുന്നതിന് മകളുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ സർട്ടിഫിക്കറ്റ് നേരത്തേ തന്നെ സമർപ്പിച്ചതാണെന്നും കൺസഷന് വേണ്ടി മൂന്ന് മാസമായി താൻ നടക്കുകയാണെന്നും പ്രേമലൻ പറഞ്ഞു. ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെ എസ് ആർ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു.

എന്നാൽ ഇതോടെ ജീവനക്കാർ പ്രകോപിതരാകുകയായിരുന്നു. തുടർന്ന് ജീവനക്കാരും പ്രേമലനും തമ്മിൽ തർക്കം ഉടലെടുത്തു.പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു. മകളുടെ മുന്നിലിട്ട് പ്രേമലനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം തന്നേയും ജീവനക്കാർ മർദ്ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. ജീവനതക്കാരെ മകൾ ചോദ്യം ചെയ്യന്നതതും ദൃശ്യങ്ങളിൽ കാണാം

അതേസമയം ജീവനക്കാരുടെ നടപടിക്കെതിരെ പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഈ ഉദ്യോഗസ്ഥരെ പിരിച്ച് വിടാൻ അധികൃതർ തയ്യാറാകണമെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. 'കുഞ്ഞു മോളെ നിന്റെ പേരറിയില്ല
മോള് ഇവറ്റകളെ കൽതുറങ്കിൽ അടക്കുന്നതുവരെ
പൊരുതണം...', സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആര്യൻ രമണി ഗിരിജ വല്ലഭൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയേയും കെഎസ്ആർടിസി ചെയർമാനേയും ടാഗ് ചെയ്ത് കൊണ്ടാണ് ആര്യന്റെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റ് വായിക്കാം-'
ഈ അച്ഛനേയും മകളേയും ഉപദ്രവിച്ചതിന്‌ ഇവർക്കെതിരെ നടപടി എടുക്കണം. കൺസഷൻ കൊടുത്തോ ഇല്ലയോ.. അതല്ല ഇവിടെ വിഷയം.. ശരീരത്തിൽ കൈ വെക്കുക എന്നാൽ അത്രയും മ്ലേച്ഛകരമായ ഒരു കാര്യമാണ്‌.
KSRTC ഒന്നാമതെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി കൊണ്ടിരിക്കുകയാണ്‌. Passengers നോട്‌ മര്യാദക്ക്‌ ഒന്ന് സംസാരിക്കാൻ പഠിച്ചൂടെ ഇവർക്ക്‌ ?? ബഹുമാനപ്പെട്ട KSRTC chairman Biju Prabhakar IAS സാർ എത്രയും പെട്ടെന്ന് ഈ കാര്യത്തിൽ ഇടപെടണം..
ബഹുമാനപ്പെട്ട Antony Raju സാർ ആ പെൺകുട്ടിക്കും അച്ഛനും നീതി കിട്ടണം'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+