മക്കള്‍ക്ക് മദ്യംനല്‍കിയാല്‍ അച്ഛനായാലും അകത്താകും
കോട്ടയം: കൊച്ചുകുട്ടികള്‍ക്ക് മദ്യമോ ലഹരി വസ്തുക്കളോ വാങ്ങുവാനോ ഉപയോഗിക്കാനോ അവകാശമില്ലാത്ത നാടാണ് നമ്മുടേത്. അങ്ങനെയൊരു നാട്ടില്‍ കുട്ടികള്‍ക്ക് മദ്യം കൊടുത്താലോ...
എത്ര സ്‌നേഹത്തോടെയാണെങ്കിലും കുട്ടികള്‍ക്ക് മദ്യംനല്‍കുന്നതിനെ നമ്മുടെ നിയമം അനുവദിക്കുന്നില്ല. അതിപ്പോള്‍ സ്വന്തം പിതാവാണെങ്കില്‍ പോലും.

സ്വന്തം കുട്ടികള്‍ക്ക് മദ്യം നല്‍കിയെന്ന പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചാരുവേലി പ്ലാത്തോട്ടം ഗിരീഷ് (45) എന്നയാളാണ് അറസ്റ്റിലായത്. ഏഴും ഒമ്പതും വയസ്സുള്ള കുട്ടികള്‍ക്കാണ് ഇയാള്‍ മദ്യം നല്‍കിയത്.
മദ്യം കഴിച്ച കുട്ടികള്‍ അവശനിലയിലായി. ഇതോടെ നാട്ടുകാര്‍ വിവരം അറിഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ വിവരമെത്തി. പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് എത്തിയതിന് ശേഷമാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗിരീഷിനെ കോടിതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടികളുടെ പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മണിമല എസ്‌ഐക്കാണ് അന്വേഷണ ചുമതല.












Click it and Unblock the Notifications