Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അഞ്ചാം ക്ലാസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പോക്സോ നിയമ പ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളോളം പീഡന വിവരം മറച്ചുവെച്ച കുട്ടി ഒടുവിൽ സ്കൂൾ അധികൃതരോടാണ് വിവരം തുറന്ന് പറഞ്ഞത്.

അച്ഛന്റെ സുഹൃത്തുക്കളടക്കം കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. അവർ ആരാണെന്ന് കുട്ടിക്ക് അറിയില്ല. കുട്ടി പറയുന്ന സൂചനകൾ അനുസരിച്ച് അച്ഛന്റെ ചില സുഹൃത്തുക്കളെയും പോലീസ് തിരയുകയാണ്. സംസാര ശേഷിയും കേൾവി ശേഷിയും ഇല്ലാത്ത കുട്ടിയുടെ അമ്മയേയും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വിവരം.

dirl

ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും എതിർത്താൽ കൂടുതൽ ഉപദ്രവിക്കുമായിരുന്നുവെന്നും കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേ സമയം പിതാവിന്റെ ഉപദ്രവത്തെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് കുട്ടികളുടെ ബന്ധുക്കൾ ആരോപിച്ചു. കുറച്ച് നാളുകളായി കുട്ടി അസ്വസ്ഥയായിരുന്നുവെന്നും പലപ്പോഴും കത്തിയും മറ്റും എടുത്ത് വീടിന് പുറത്തേയ്ക്ക് ഓടാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

കുട്ടിയുടെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം തുറന്ന് പറയുന്നത്. അധ്യാപകർ ശിശുക്ഷേമ സമിതിയെ അറിയിക്കുകയും ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+