കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നര മാസം പ്രായമായ കുഞ്ഞിനെ കൊന്നത് പിതാവ്!! കാരണം കേട്ടാൽ ഞെട്ടും!!

ചോര വാർന്നൊഴുകുന്ന കുഞ്ഞുമായി അനിലാണ്ചെറുതോണിയിലെ ആശുപത്രിയിലെത്തിത്. ചെവിയിൽ നിന്ന് ചോര വരുന്നത് കണ്ടാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.

  • By Gowthamy
Google Oneindia Malayalam News

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് പിതാവാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ചെറുതോണി ഗാന്ധി നഗർ കോളനി പൂതക്കുഴയിൽ അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം.

<strong>'ആ ആർജവം വിജയന് ഇല്ലാതെ പോയത് കോൺഗ്രസിന്റെ കുറ്റമല്ല'! സൈബർ സിപിഎമ്മുകാർക്ക് ബൽറാമിന്റെ മറുപടി!</strong>'ആ ആർജവം വിജയന് ഇല്ലാതെ പോയത് കോൺഗ്രസിന്റെ കുറ്റമല്ല'! സൈബർ സിപിഎമ്മുകാർക്ക് ബൽറാമിന്റെ മറുപടി!

ചോര വാർന്നൊഴുകുന്ന കുഞ്ഞുമായി അനിലാണ്ചെറുതോണിയിലെ ആശുപത്രിയിലെത്തിത്. ചെവിയിൽ നിന്ന് ചോര വരുന്നത് കണ്ടാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

baby

കുട്ടിയുടെ തലയിലെ മുറിവിൽ സംശയം തോന്നിയ പോലീസ് പിതാവിനെ ചോദ്യം ചെയ്തു. തൊട്ടിലിൽ‌ നിന്ന വീണാണ് പരുക്കേറ്റതെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിനോട് അനിൽ സഹകരിച്ചതുമില്ല. വീണ്ടും ചോദ്യം ചെയ്തതിൽ നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.

ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ അനിൽ ഭാര്യയോട് ചായ ചോദിച്ചു. കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരുന്നതിനാല്‍ ഭാര്യ ഗ്രീഷ്മ ഇത് അനുസരിച്ചില്ല. വഴക്കിട്ട് ഇറങ്ങിപ്പോയ അനിൽ തിരിച്ച് വന്നപ്പോൾ കുഞ്ഞ് തൊട്ടിലിൽ കിടന്ന് കരയുകയായിരുന്നു.

കരച്ചിൽ നിർത്താൻ തൊട്ടിൽ ആട്ടിയെങ്കിലും കരച്ചിൽ നിർത്തിയില്ല. തുടർന്ന് തൊട്ടിൽ വേഗത്തിൽ ആട്ടിവിട്ട് കതകിൽ കുഞ്ഞിന്റെ തല ഇടിപ്പിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞ് അബോധാവസ്ഥയിലായി. ഇതിനിടെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. അനിൽ ഇറങ്ങിപ്പോയെങ്കിലും തിരികെ എത്തി. കുഞ്ഞിന്റെ ചെവിയിൽ രക്തം കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇയാളുടെ ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ട്. കുറ്റം ഭാര്യയുടെ മേൽ ചുമത്താനും ഇയാൾ ശ്രമം നടത്തി. ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

English summary
father arrested for kill three month old child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X