മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരംം ജില്ലയിലെ പോത്തന്‍കോടാണ് സംഭവം. ചെന്പഴന്തി സ്വദേശിയായ സജിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. കോടതിയില്‍ ഹാജരാക്കിയ സജിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അയല്‍വാസിയായ അമറാന്‍ എന്ന പങ്കജാക്ഷനും (68) സജിയും ചേര്‍ന്ന് പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിക്കുയാണെന്നാണ് പരാതി. പൂജപ്പുരയിലെ 'നിര്‍ഭയ'യില്‍ പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. അയല്‍വാസിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
സജിയും ഭാര്യം തമ്മില്‍ പിണങ്ങിയിരുന്ന സമയത്ത് സജിയുടെ അമ്മയുടെ ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇതിനിടെ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയ സജി ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് ഭാര്യ തിരിച്ചെത്തിയതിന് ശേഷവും പകല്‍ സമയത്ത് പീഡനം തുടര്‍ന്നു. ഇതിനിടെ പങ്കജാക്ഷനും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
ഉപദ്രവം സഹിക്കവയ്യാതായപ്പോഴാണ് പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞത്. ഇതേതുടര്‍ന്നാണ് അമ്മയും മകളും ചേര്‍ന്ന് പരാതി നല്‍കിയത്.












Click it and Unblock the Notifications