മകന്റെ ദേഹത്ത് ലഹരി പാക്കറ്റ് ഒട്ടിച്ച് ഷര്‍ട്ട് ധരിപ്പിക്കും; കൂടെക്കൂട്ടി വില്‍പന: പിതാവ് അറസ്റ്റില്‍
തിരുവല്ല: പത്തു വയസുള്ള മകനെ ഉപയോഗിച്ച് പിതാവിന്റെ ലഹരി വില്‍പന. പൊലീസ് പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ക്രൂരത. മകന്റെ ശരീരത്തില്‍ ലഹരിമരുന്ന് ഒളിപ്പിച്ച് വില്‍പന നടത്തിയ മുഹമ്മദ് ഷമീറാണ് (39) അറസ്റ്റിലായത്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി നാല് ഗ്രാം എംഡിഎംഎയുമായി ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് അറിയിച്ചു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് മുഹമ്മദ് ഷമീര്‍ ലഹരി വില്‍പന നടത്തിയിരുന്നത്. ദീപാ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് മുഹമ്മദ് ഷമീറിനെ പിടികൂടിയത്. മകനെ കാരിയറായി ഉപയോഗിച്ചായിരുന്നു വില്‍പന.

വില്‍പനയ്ക്കുള്ള എം.ഡി.എം.എ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് സെല്ലോ ടേപ്പ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തില്‍ ഒട്ടിക്കും. തുടര്‍ന്ന് കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്‌കൂട്ടറിലോ ഒപ്പമിരുത്തി കൊണ്ടുപോകും ലഹരിമരുന്ന് ആവശ്യപ്പെടുന്നവര്‍ക്ക് വസ്ത്രത്തിനുള്ളില്‍ നിന്ന് എടുത്ത് കൈമാറുകയാണ് ചെയ്യുന്നത്.
വാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സാധാരണയായി പൊലീസ് പരിശോധന ഉണ്ടാകാറില്ല. ഈ ഇളവാണ് ഇയാള്‍ മുതലെടുത്തത്. കര്‍ണാടകയില്‍ നിന്നടക്കം മയക്കുമരുന്നും എംഡിഎംഎയും ഇയാള്‍ നാട്ടില്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറ് മാസമായി പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ഷമീര്‍. ഇയാളുടെ ഫോണ്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വില്‍പനയ്ക്ക് ഇത്തരമൊരു ഹീനമായ മാര്‍ഗം തെരഞ്ഞെടുത്തത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.












Click it and Unblock the Notifications