കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്താനുള്ള അച്ഛന്റെ ശ്രമം കേട്ടാല്‍ ഞെട്ടും, ഇത്രയും ക്രൂരതയോ?

  • By Siniya
Google Oneindia Malayalam News

കല്‍പ്പാത്തി: പാലക്കാട് കല്‍പ്പാത്തിയില്‍ മക്കളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കല്‍പ്പാത്തി കുന്നുപ്പുറം സ്വദേശി അയ്യപ്പനാണ് പോലീസ് പിടിയിലായത്. ഏഴും മൂന്നും വയസ്സുള്ള മക്കളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവറായ അയ്യപ്പന്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, കുട്ടികള്‍ അവരുടെ മുത്തശ്ശിയുടെ വീട്ടിലായിരുന്നു. കല്‍പ്പാത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറ്റുകയായിരുന്നു.

murder

എന്നാല്‍ വഴിയരികില്‍ ഓട്ടോറിക്ഷ നിര്‍ത്തി കുട്ടികളുടെ കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഏഴുവയസ്സുകാരി ആദ്യത്യയെയും മൂന്നു വയസ്സുകാരി അര്‍ച്ചനയെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇതേ സമയം കുട്ടികളുടെ അമ്മ പുറത്തു പോയിരിക്കുകയായിരുന്നു.

തുടര്‍ന്ന് അയ്യപ്പനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

English summary
father arrested in palakkad for attempting kill to kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X