മക്കള്‍ ഇങ്ങനെയായാല്‍ പിന്നെ എന്ത് ചെയ്യും...?
ചെങ്ങന്നൂര്‍: ഒരായുഷ്കാലം മുഴുവന്‍ നീളുന്ന അധ്വാനം. അതുവഴി സമ്പാദിച്ച സ്വത്ത് വകകള്‍. ഇതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടാല്‍ ആരായാലും തകര്‍ന്നുപോകും. എന്നാല്‍ തന്റെ സമ്പാദ്യം മുഴുവന്‍ മക്കള്‍ തട്ടിയെടുത്താലോ...
സ്വത്തെല്ലാം സ്വന്തമാക്കിയതിന് ശേഷം മക്കള്‍ ഉപേക്ഷിച്ച ഒരു പിതാവിന്റെ നിരാശ അദ്ദേഹത്തെ ഒടുവില്‍ എത്തിച്ചത് റെയില്‍വേ ട്രാക്കിന് മുന്നില്‍... ജീവിതം അവസാനിപ്പിക്കാനുറച്ച ഇദ്ദേഹത്തെ ആര്‍പിഎഫുകാരാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. റാന്നി സ്വദേശിയായ ദിവാകരന് എന്ന 84 വയസ്സുകാരന് രണ്ട് തവണയാണ് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് തവണയും രക്ഷിച്ചത് ആര്‍പിഎഫുകാര്‍ തന്നെ.
നവംബര്‍ 26 ന് വൈകീട്ട് മൂന്ന് മണിയോടെ പരശുറാം എക്സ്പ്രസ് ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു ആദ്യത്തെ ആത്മഹത്യാശ്രമം. ആര്‍പിഎഫുകാര്‍ പിടികൂടി പ്ലാറ്റ്മോില് ഇരുത്തി. കാര്യങ്ങള്‍ അന്വേഷിച്ച് വരുമ്പോഴേക്കും അടുത്ത തീവണ്ടിയെത്തി. അപ്പോഴും ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.
ഇതോടെ കാര്യത്തിന്റെ ഗൗരവം പിടികിട്ടി. പിന്നെ പിടിച്ചിരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മക്കളുടെ ക്രൂരത അറിഞ്ഞത്. കര്‍ഷകനായിരുന്നു ദിവാകരന്. മക്കള്‍ ഉപേക്ഷിപ്പോള്‍ റാന്നി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നത്രെ. പക്ഷേ ഒരു നടപടിയും ഉണ്ടായില്ല.
എന്തായാലും ആര്‍പിഎഫുകാര്‍ ദിവാകരനെ ഉപേക്ഷിച്ചില്ല. ചെങ്ങന്നൂരിലെ സ്നേഹധാര എന്ന വയോജനകേന്ദ്രത്തില്‍ എത്തിച്ചു. റാന്നി പോലീസിനെ സംഭവത്തിന്റെ ഗുരുതരാവസ്ഥയും ബോധ്യപ്പെടുത്തി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications