മൂന്നു വയസുകാരന്റെ കവിള് അച്ഛന് കടിച്ചുമുറിച്ചു! സ്നേഹം കൊണ്ടെന്ന് അമ്മ, സംഭവം തിരുവനന്തപുരത്ത്..
മുറിവുകള്‍ ഭേദമായി കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടും അമ്മയും മകനും ആശുപത്രി പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടതോടെയാണ് ചിലര്‍ക്ക് സംശയം തോന്നിതുടങ്ങിയത്.
തിരുവനന്തപുരം: മൂന്നു വയസുകാരനായ മകന്റെ കവിളുകള്‍ പിതാവ് കടിച്ചുമുറിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് മകന്റെ ഇരുകവിളുകളും കടിച്ചുപറിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഞായറാഴ്ചയാണ് പുറത്തറിയുന്നത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുകവിളുകളിലും കടിയേറ്റ് പല്ലുകള്‍ ആഴത്തില്‍ പതിഞ്ഞ് മുറിവേറ്റ നിലയില്‍ കുട്ടിയെ എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. മാതാവിനോടൊപ്പമാണ് കുട്ടി ആശുപത്രിയിലെത്തിയത്. എന്നാല്‍ സംഭവിച്ചതിനെക്കുറിച്ച് മാതാവ് ഡോക്ടര്‍മാരോട് വ്യക്തമായി പറഞ്ഞിരുന്നില്ല.

മുറിവുകള്‍ ഭേദമായി കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടും അമ്മയും മകനും ആശുപത്രി പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ടതോടെയാണ് ചിലര്‍ക്ക് സംശയം തോന്നിതുടങ്ങിയത്. തുടര്‍ന്ന് കാര്യമന്വേഷിച്ചപ്പോഴാണ് പോകാന്‍ വീടില്ലെന്നും, കവിളില്‍ അച്ഛന് കടിച്ച് മുറിവേല്‍പ്പിച്ചതാണെന്നും മൂന്നു വയസുകാരന് നാട്ടുകാരോട് വ്യക്തമാക്കിയത്.
നാട്ടുകാര്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം അമ്മയെയും മകനെയും ഇവരോടൊപ്പമുണ്ടായിരുന്ന അമ്മൂമ്മയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഭര്‍ത്താവ് കുട്ടിയുടെ കവിളില്‍ സ്നേഹത്തോടെ കടിച്ചതാണെന്നായിരുന്നു മൂന്നു വയസുകാരന്റെ അമ്മ പോലീസിനോട് പറഞ്ഞത്. മൂന്നുപേരെയും പോലീസ് അത്താണി അഭയകേന്ദ്രത്തിലേക്ക് മാറ്റി. കടിയേറ്റ കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കിയ ശേഷം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications