പിഞ്ചു കുഞ്ഞുങ്ങളെ കീടനാശിനി വെള്ളത്തില്‍ മുക്കിക്കൊന്നു!! പിതാവ് തൂങ്ങി മരിച്ചു!! കാരണം?

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: അഞ്ചും രണ്ടും വയസുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. കൊല്ലം കാവനാടാണ് സംഭവം. അരവിള സ്വദേശി അനില്‍ മക്കളായ ആദര്‍ശ്, ദര്‍ശന്‍ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ഭാര്യ ഡാലിയ പളളിയില്‍ പോയ സമയത്താണ് അനില്‍ ഈ കൊടുംക്രൂരത നടത്തിയത്. വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കീടനാശിനി കലക്കി, ആദ്യം ഇളയമകന്‍ ദര്‍ശനെ ഇതില്‍ മുക്കി കൊലപ്പെടുത്തി. ഇതിനുശേഷം ആദര്‍ശിനെയും കൊലപ്പെടുത്തുകയായിരുന്നു.

murder

കുട്ടികളുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വാപൊത്തിപ്പിടിച്ചിരുന്നു. അതിനാല്‍ സമീപവാസികളും ഒന്നും അറിഞ്ഞിരുന്നില്ല. മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം അനില്‍ അടുക്കളയില്‍ തൂങ്ങി മറിക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് ഭാര്യ തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

മാനസിക രോഗത്തിന് ചികിത്സയിലാണ് അനില്‍. മത്സ്യത്തൊഴിലാളിയായ അനില്‍ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. കുറച്ചു നാളായി അനില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

അനിലിന് കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, മാനസിക വിഭ്രാന്തിമൂലം കൊല നടത്തിയതാകാം എന്നാണ് പൊലീസ് നിഗമനം.

English summary
father commit suicide after killed two sons at kollam.
Please Wait while comments are loading...