Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാനില്‍കെട്ടിത്തൂക്കി സ്വിച്ചിട്ടു, അഞ്ചാംക്ലാസുകാരനോട് അച്ഛന്‍റെ ക്രൂരത ; കേട്ടാല്‍ ഞെട്ടും!

യൂണിഫോം കീറിയതിന് അഞ്ചാംക്ലാസുകാരന് പിതാവിന്‍റെ ക്രൂര മര്‍ദനം. അടിക്ക് പുറമെ കുട്ടിയെ കയറുകൊണ്ട് വരിഞ്ഞ് മുറുക്കി ഫാനില്‍ കെട്ടിത്തൂക്കി സ്വിച്ചിട്ടു. സംഭവം നടന്നത് കഴിഞ്ഞമാസം 25ന്.

നെയ്യാറ്റിന്‍കര : യൂണിഫോം കീറിയതിന് അഞ്ചാംക്ലാസുകാരനോട് അച്ഛന്റെ ക്രൂരത. സ്‌കൂള്‍വിട്ടു വന്ന കുട്ടിയെ പിതാവ് പൊതിരെ തല്ലിയതിനു ശേഷം കയറുകൊണ്ട് വരിഞ്ഞ് ഫാനില്‍ കെട്ടിത്തൂക്കി സ്വിച്ചിട്ടു.

പാലിയോട് പേരാമ്പ്ര എല്‍എംഎസ് യുപിഎസിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ആദര്‍ശാണ് പിതാവിന്റെ ക്രൂരപീഡനത്തിന് ഇരയായത്. കോട്ടയ്ക്കല്‍ കുറുവാട് വലിയ വട്ടക്കുഴി മേലേ പുത്തന്‍ വീട്ടില്‍ ബിജുകുമാര്‍ ഓമന ദമ്പതികളുടെ മകനാണ് ആദര്‍ശ്.

child

കഴിഞ്ഞ മാസം 25നാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന ആദര്‍ശിന്റെ യൂണിഫോം കീറിയിരിക്കുന്നത് കണ്ട് ബിജു ആദര്‍ശിനെ മര്‍ദിച്ചു. പിതാവിന്റെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടിയ പിടിച്ചു കൊണ്ട് വന്ന് കയറുകൊണ്ട് വരിഞ്ഞ് മുറുക്കിയ ശേഷം സീലിങ് ഫാനില്‍ കെട്ടിത്തൂക്കി സ്വിച്ച് ഇടുകയായിരുന്നു. കുട്ടി പേടിച്ച് നിലവിളിച്ചപ്പോള്‍ താഴെ ഇറക്കി വീണ്ടും മര്‍ദിക്കുകയായിരുന്നു.

വെളളിയാഴ്ച സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കഴുത്തില്‍ കയറുവരിഞ്ഞ പാട് കണ്ട അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവ് ബിജുകുമാര്‍ ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+