കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങള്‍ പറഞ്ഞാല്‍ കുഞ്ഞിനെ കൊല്ലുമോ ? അഞ്ച് തവണ ബാങ്ക് വിളിക്കാതെ പാല്‍ കൊടുക്കേണ്ടെന്ന് പിതാവ്

കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്നാണ് തങ്ങള്‍ പറഞ്ഞത്‌

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടി കെട്ടി വാഴുന്നിടമാണ് കേരളം. അഭ്യസ്ഥ വിദ്യരാണെങ്കിലും അന്ധവിശ്വാസങ്ങളുടെ പിറകെയാണ് മലയാളികള്‍. പ്രത്യേകിച്ച് മലബാറില്‍ അത് കൂടുതലുമാണ്. ഒരു മുസ്ലിയാരുടെ വാക്ക് കേട്ട് സ്വന്തം കുഞ്ഞിന് മുലപ്പാല്‍ വരെ നിഷേധിച്ചിരിക്കുകയാണ്.

കോഴിക്കോട് കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കര്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് സ്വന്തം ഭാര്യയെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം.

അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങള്‍ നിര്‍ദേശിച്ചെന്നാണ് അബുബക്കര്‍ പറയുന്നത്. ഡോക്ടകര്‍മാര്‍ പറഞ്ഞിട്ടും പോലീസ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ആശുപത്രിയില്‍ സംഭവിച്ചത് ഇതാണ്...

 മുലപ്പാല്‍ നല്‍കരുത്

മുലപ്പാല്‍ നല്‍കരുത്

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുളള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍ നിര്‍ബന്ധം പിടിച്ചു.

മുലപ്പാല്‍ നല്‍കിയില്ല

മുലപ്പാല്‍ നല്‍കിയില്ല

പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ പാടില്ല. ഭര്‍ത്താവിന്റെ നിര്‍ദ്ദേശത്തിന് മുന്നില്‍ ഒന്നും ചെയ്യാനാവാതെ മാതാവും വഴങ്ങി.

ഡോക്ടര്‍ ഇടപെട്ടു

ഡോക്ടര്‍ ഇടപെട്ടു

മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് സംഭവം നടന്നത്. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമെന്നും കുട്ടി മരിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നിട്ടും പിതാവ് വഴങ്ങിയില്ല.

പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

കുട്ടിയുടെ ആരോഗ്യനില അപകടത്തിലാകുമെന്ന് മനസിലാക്കി ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല.

ബന്ധുക്കള്‍

ബന്ധുക്കള്‍

മുസ്ലിയാര്‍ പറഞ്ഞത് പോലെ ചെയ്താല്‍ മതിയെന്നായിരുന്നു കുട്ടിയുടെ പിതാവ് വാശിപിടിച്ചത്. ആശുപത്രിയിലുണ്ടായിരുന്ന ബന്ധുക്കളും ഇയാളെ പിന്തുണച്ചു.

ആശുപത്രി അധികൃതര്‍

ആശുപത്രി അധികൃതര്‍

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്നതോടെ ആശുപത്രിയില്‍ നിന്നും അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തു.

ഒന്നും പകതരമാകില്ല

ഒന്നും പകതരമാകില്ല

പകരം തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്ത മകനും മുലപ്പാല്‍ നല്‍കിയത് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണെന്നുമാണ് അബുബക്കര്‍ വാദിക്കുന്നത്.

English summary
Father denied breast milk for instant at Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X