Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തുവയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കി അച്ഛന്‍ ആത്മഹത്യ ചെയ്തു

അടിമാലി: മകളെ കൊല്ലുക... പിന്നെ ആത്മഹത്യ ചെയ്യുക. ഇതായിരുന്നു കഴിഞ്ഞ ദിവസം ഇടുക്കിയെ ഞെട്ടിച്ച വാര്‍ത്ത. പത്ത് വയസ്സുകാരി ആരതിയും 45 കാരനായ ഷാബുവും ആണ് മരിച്ചത്.

നവംബര്‍ 13 ന് വൈകീട്ട് അഞ്ച് മണിയോടെ അടിമാലിക്കടുത്തുള്ള പണിക്കന്‍ തൊടിയിലാണ് സംഭവം. ഷാബുവിന്റെ ആദ്യ ഭാര്യയിലെ മകളാണ് ആരതി. ആരതിയെ കൊന്ന് കെട്ടിത്തൂക്കിയ അതേ കയറിന്റെ മറു തലയിലാണ് ഷാബുവും തൂങ്ങി മരിച്ചത്.

Adimali Map

ഷാബു സ്ഥിരം മദ്യപനായിരുന്നു. ആദ്യ ഭാര്യയില്‍ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അതില്‍ ഇളയ കുട്ടിയാണ് ആരതി. ഈ കുട്ടിയെ പ്രസവിച്ച ഉടന്‍ അമ്മ മരിക്കുകയായിരുന്നു. ഇതോടെ ആദ്യ ഭാര്യയിലെ രണ്ട് കുട്ടികളോടും ക്രൂരമായാണ് ഷാബു പെരുമാറിയിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയാല്‍ പിന്നെ ക്രൂരപീഡനമാകും കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടിവരികയെന്നും അയല്‍വാസികള്‍ പറഞ്ഞു.

സ്‌കൂള്‍ വിട്ട് സഹോദരിക്കൊപ്പം വരുമ്പോഴാണ് ഷാബു ആരതിയെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുവന്നത്. തടയാനൊരുങ്ങിയ രണ്ടാം ഭാര്യയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. ആരതിയുടെ മൂത്ത സഹോദരി അഞ്ജലി വീട്ടിലെത്തിയപ്പോഴാണ് രണ്ട് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+