വിവാഹത്തലേന്ന് മകളെ അച്ഛൻ കുത്തിക്കൊന്നു! സംഭവം മലപ്പുറത്ത്... പ്രണയവിവാഹത്തെ ചൊല്ലി തർക്കം...
പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് തന്റെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജൻ മകളെ കുത്തിക്കൊന്നത്.
മലപ്പുറം: അരീക്കോട് പൂവത്തിക്കണ്ടിയിൽ അച്ഛൻ മകളെ കുത്തിക്കൊന്നു. പത്തനാപുരം പൂവത്തിക്കണ്ടി സ്വദേശിനി ആതിര(22)യെയാണ് പിതാവായ രാജൻ കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ആതിരയുടെ വിവാഹം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് രാജൻ മകളെ കുത്തിക്കൊലപ്പെടുത്തിയത്. വർഷങ്ങളായി പ്രണയിച്ചിരുന്ന യുവാവുമായാണ് ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ യുവാവുമായുള്ള വിവാഹത്തിന് രാജന്റെ പൂർണ്ണ സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ ബന്ധുക്കളുടെയും മകളുടെയും നിർബന്ധത്തിന് വഴങ്ങിയാണ് രാജൻ വിവാഹത്തിന് അർദ്ധസമ്മതം മൂളിയത്.

എന്നാൽ വിവാഹത്തിന്റെ തലേദിവസമായ വ്യാഴാഴ്ച വൈകീട്ട് ഇതുസംബന്ധിച്ച് രാജനും ആതിരയും തമ്മിൽ വഴക്കുണ്ടായി. പ്രണയ വിവാഹത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെയാണ് തന്റെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജൻ മകളെ കുത്തിക്കൊന്നത്. മാരകമായി പരിക്കേറ്റ ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രാജനെ അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആതിരയുടെ മൃതദേഹം കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications