പത്ത് വയസുകാരിയായ മകളെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പിതാവ് ആത്മഹത്യ ചെയ്തു, കാരണം?
പത്ത് വയസുകാരിയായ മകളെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പിതാവ് ആത്മഹത്യ ചെയ്തു
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം കാവുവിള മലയില്‍ക്കട ബിഎസ് ഭവനില്‍ ബിജുവാണ് പത്ത് വയസുകാരിയായ മകള്‍ അലീനയെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയാണ് അലീന. നെയ്യാറ്റിന്‍കര വഴുതൂര്‍ കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. അലീന ഭിന്നശേഷിക്കാരിയായതില്‍ ബിജുവിന് അമര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യ സെല്‍വറാണിയുമായി ബിജു വഴക്കിടാറുണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഞായറാഴ്ച സെല്‍വറാണിയും മറ്റൊരു മകള്‍ ദയയും അയല്‍ വീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. അലീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അതിനു ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നു. അയല്‍ വീട്ടില്‍ നിന്നെത്തിയപ്പോഴാണ് സെല്‍വറാണി ഇരുവരും തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു. കൂലിപ്പണിക്കാരനാണ് ആത്മഹത്യ ചെയ്ത ബിജു.












Click it and Unblock the Notifications