കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാദര്‍ കുര്യാക്കോസിനെ മാനസികമായി പീഡിപ്പിച്ചു.... ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സഹോദരന്റെ പരാതി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ജോസ് രംഗത്ത്. ബിഷപ്പ് ഫ്രാങ്കോയുടെ പങ്ക് ചൂണ്ടിക്കാട്ടി ജോസ് പരാതിയും നല്‍കിയിട്ടുണ്ട്. ഫ്രാങ്കോയും സഹായികളും ഫാദറിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദം കൂടുതലായതെന്നും സഹോദരന്‍ പറയുന്നു. ഫ്രാങ്കോയുടെ ഗുണ്ടകളില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാദറിന് നേരിട്ടത്. അദ്ദേഹത്തിന്റെ പ്രതിമാസ അലവന്‍സ് അയ്യായിരം രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് ഫ്രാങ്കോ പ്രതികാരം ചെയ്തത്. വൈക്കെ ഡിവൈഎസ്പിക്ക് മൊഴി നല്‍കി തിരിച്ചുവരുന്ന സമയത്ത് ഫാദറിന്റെ കാറിന് നേരെ ഫ്രാങ്കോയുടെ അനുയായികള്‍ കല്ലെറിഞ്ഞെന്നും ജോസ് പറയുന്നു.

1

അതേസമയം ഫാദറിന്റെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫാദറിന്റേത് ദുരൂഹമരണമാണെന്ന് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നു. ഫാദറിന്റെ മുറിയില്‍ നിന്ന് ഛര്‍ദിച്ച പാടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ തന്നെ സംശയമുണ്ടെന്നാണ് പ്രധാന ആരോപണം. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയത് കൊണ്ടാണ് ഫാദര്‍ കൊല്ലപ്പെട്ടതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു വൈദികനെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. അതേസമയം ഫാദറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞാല്‍ ഏറെ കുറെ സത്യാവസ്ഥ മനസ്സിലായേക്കും.

സിബിഐ തലപ്പത്ത് തമ്മിലടി, ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ നീക്കി, സിബിഐയിൽ കൂട്ടസ്ഥലം മാറ്റംസിബിഐ തലപ്പത്ത് തമ്മിലടി, ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ നീക്കി, സിബിഐയിൽ കൂട്ടസ്ഥലം മാറ്റം

ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്കാവില്ല, തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരൻ, ദിവസശമ്പളം 1400 രൂപ

English summary
father kuriakose brother against bishop franco
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X