കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്കിനി അധികം കാലമില്ല.... അവരെന്നെ തീര്‍ക്കും... ഫാദര്‍ കുര്യാക്കോസിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. ബിഷപ്പിന്റെ അനുയായികളില്‍ നിന്ന് നിരന്തരം ഭീഷണി ഫാദറിന് നേരിട്ടിരുന്നുവെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആശങ്കയും ഫാദര്‍ പലരോടും പങ്കുവെച്ചിരുന്നു. ഇതിനിടയില്‍ ബിഷപ്പിന് ജാമ്യം ലഭിക്കുന്നതും ബിഷപ്പിന്റെ മരണം പിന്നാലെ നടക്കുന്നതും.

2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും!! ഫേസ്ബുക്ക് പോസ്റ്റ് 45 കാരന്റെ ജീവനെടുത്തു, കുത്തിക്കൊന്നു! 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും!! ഫേസ്ബുക്ക് പോസ്റ്റ് 45 കാരന്റെ ജീവനെടുത്തു, കുത്തിക്കൊന്നു!

ബിഷപ്പിന്റെ വരവും ഫാദറിന്റെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ചാല്‍ മാത്രമേ അറിയൂ. അതേസമയം അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും മറ്റും മൊഴി ഇതില്‍ നിര്‍ണായകമാകും. ഫാദര്‍ കുര്യാക്കോസിന്റെ സഹോദരനും ബിഷപ്പിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുമ്പ് പലവട്ടം ആക്രമണത്തിനിരയായിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. അതേസമയം ദുരൂഹതയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജലന്ധര്‍ രൂപത.

ഫാദറിന്റെ മരണം.....

ഫാദറിന്റെ മരണം.....

ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ജലന്ധര്‍ രൂപത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു ഫാദര്‍ കുര്യാക്കോസിനെതിരെ. ഇതിനിടയിലാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്‍ബാന അര്‍പ്പിച്ച് തിരിച്ചെത്തിയ വൈദികന്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. രാവിലെ കുര്‍ബാനയ്ക്ക് ഫാദറിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊലപാതകമെന്ന് ബന്ധുക്കള്‍

കൊലപാതകമെന്ന് ബന്ധുക്കള്‍

ഫാദര്‍ കുര്യാക്കോസിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫാദറിനെതിരെ നിരന്തരം ഭീഷണി ഉണ്ടായിരുന്നു. പലപ്പോഴും വീടിന് വേരെ കല്ലെറ് വരെ ഉണ്ടായിരുന്നു. വാഹനം തകര്‍ക്കുകയും ചെയ്തു. ഫാദറിന് നേരെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ ജോണി പറയുന്നു. ബിഷപ്പിന്റെ ആളുകള്‍ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് രണ്ട് ദിവസം മുമ്പ് ഫാദര്‍ കുര്യാക്കോസ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു.

മുന്നോട്ടുള്ള കാര്യത്തില്‍ ആശങ്ക

മുന്നോട്ടുള്ള കാര്യത്തില്‍ ആശങ്ക

ഫാദറിന് മുന്നോട്ടുള്ള കാര്യമോര്‍ത്ത് വലിയ ആശങ്കയുണ്ടായിരുവെന്ന് സഹോദരന്‍ പറയുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അദ്ദേഹം. ഫാദറിന്റെ ജീവന് ഭീഷണിയുണ്ടെന്നും, അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും ജോസ് പറഞ്ഞു. ബിഷപ്പിനെതിരെ മൊഴി നല്‍കിയത് കൊണ്ട് എല്ലാവരും ഫാദറിനെ ഒറ്റപ്പെടുത്തുകയായിരുന്നു. സത്യാവസ്ഥ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും ബന്ധുക്കള്‍ പറയുന്നു.

ജാമ്യ വാര്‍ത്തയില്‍ നിരാശ

ജാമ്യ വാര്‍ത്തയില്‍ നിരാശ

ബിഷപ്പിന് ജാമ്യം കിട്ടിയതറിഞ്ഞ നിരാശയിലായിരുന്നു കുര്യാക്കോസ്. ഇനി എനിക്ക് അധികം കാലമില്ല, എന്നെ ഒതുക്കി കളയും. എനിക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ അറിയാമെന്ന് ഫ്രാങ്കോയ്ക്ക് അറിയാം. പണ്ട് സ്വാധീനിക്കാന്‍ വന്നിരുന്നു. അത് നടക്കാത്തതിനാല്‍ എന്നോട് വൈരാഗ്യമുണ്ട്. ഇനി എന്നെ മിക്കവാറും തീര്‍ത്തുകളയും. ദസ്വയില്‍ താന്‍ താമസിക്കുന്ന പള്ളിയിലെ വികാരി ഫ്രാങ്കോയുടെ അടുത്തയാളാണ്. അയാള്‍ എന്നെ വിഷമിപ്പിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് നിങ്ങളെയൊന്നും വിളിക്കാന്‍ പോലും കഴിയുന്നില്ല. കൂടെയുള്ള വൈദികര്‍ ശ്രദ്ധിക്കുന്നത് കാരണം പുറത്തേക്ക് പോകുമ്പോള്‍ മാത്രമേ വിളിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ വിശ്വാസമില്ല

പോസ്റ്റുമോര്‍ട്ടത്തില്‍ വിശ്വാസമില്ല

ജലന്ധറില്‍ നടത്തുന്ന പോസ്റ്റുമോര്‍ട്ടത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ഫ്രാങ്കോയുടെ ആളുകളാണ് ജലന്ധര്‍ പോലീസിലുള്ളത്. ഇനിയൊരു തെളിവുണ്ടാകാതിരിക്കാന്‍ അവര്‍ എല്ലാം ഇല്ലാതാക്കി കളഞ്ഞതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഫ്രാങ്കോയെ കൊണ്ട് കുര്യാക്കോസിന്റെ സംസ്‌കാരം നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അയാള്‍ തന്നെ കൊന്നിട്ട് ആയള്‍ തന്നെ സംസ്‌കാരം നടത്തേണ്ട കാര്യമില്ല. ഫാദറിനെ മാനസികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ്. ഫാദറിനെ ഒരു പള്ളിയിലും മഠത്തിലും കയറ്റരുതെന്ന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഫ്രാങ്കോയുടെ ആളുകള്‍ നിര്‍ദേശം നല്‍കിയിരുന്നു.

കുര്‍ബാനയ്ക്ക് മാത്രം അവകാശം

കുര്‍ബാനയ്ക്ക് മാത്രം അവകാശം

ഫാദര്‍ കുര്യാക്കോസിനെ ഇടവകയുടെ ഉള്‍പ്പെടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി ദസ്വ സെന്റ് പോള്‍സ് കാത്തോലിക് പള്ളിയില്‍ ഫ്രാങ്കോയുടെ ആളായ ഒരു ജൂനിയര്‍ വൈദികന്റെ കൂടെ വിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച്ച ഒരു കുര്‍ബാന ചൊല്ലാന്‍ മാത്രമായിരുന്നു ഫാദറിന് അവകാശമുണ്ടായിരുന്നത്. തനിക്ക് ഫ്രാങ്കോയുടെ ഗുണ്ടകളുടെ ഭീഷണിയുണ്ടെന്ന് പലപ്പോഴും ഫാദര്‍ കുര്യാക്കോസ് പറഞ്ഞിരുന്നു. മാധ്യമങ്ങളോട് സംസാരിച്ചതിനും ഫാദറിനെതിരെ ആക്രമണമുണ്ടായിരുന്നു. ജാമ്യം കിട്ടിയ രാത്രിയില്‍ തന്നെ മൂന്ന് വൈദികര്‍ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നുവെന്ന് ഫാദര്‍ പറഞ്ഞിരുന്നു.

ചെരിപ്പൂരി അടിക്കാന്‍ വന്നു

ചെരിപ്പൂരി അടിക്കാന്‍ വന്നു

ഫ്രാങ്കോക്കെതിരെ തുറന്ന് സംസാരിച്ചതിന് ഒരിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥി തന്നെ ചെരിപ്പൂരി തല്ലാന്‍ വന്നിരുന്നുവെന്ന് ഫാദര്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ കന്യാസ്ത്രീകള്‍ സഭയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നത് ഫാദര്‍ കുര്യാക്കോസ് ആയിരുന്നു. പോലീസ് പരാതിക്കും ഫാദര്‍ പിന്തുണ നല്‍കിയിരുന്നു. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായ നിര്‍ണായക കാര്യങ്ങള്‍ ഫാദറിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുകൊണ്ടാണ് ഫ്രാങ്കോ മുഖ്യശത്രുവായി ഫാദര്‍ കുര്യാക്കോസിനെ കണ്ടിരുന്നത്.

English summary
father kuriakose death family against bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X