Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍റെ മൂന്നാം വിവാഹം രണ്ടാനമ്മയുമായി നാടുവിട്ട മകന്‍ എതിര്‍ത്തു!വഴക്കിനിടെ അനിയന്‍ കൊല്ലപ്പെട്ടു

രണ്ടാം വിവാഹത്തെ തുടര്‍ന്ന് ഇയാളെ ദേവാലയത്തിലെ കപ്യാര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.

കോഴഞ്ചേരി: അച്ഛന്റെ മൂന്നാം വിവാഹ നീക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെ ജ്യേഷ്ഠന്‍ അനിയനെ കല്ലു കൊണ്ട് എറിഞ്ഞു കൊന്നു. അയിരൂര്‍ ചെറുകോല്‍പ്പുഴ കുടത്തുമണ്ണിന്‍ നൈനാന്‍ വര്‍ഗീസിന്റെ മകന്‍ കെവി എബ്രഹാം എന്ന ബിജോയ്(30) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നൈനാന്‍ വര്‍ഗീസിന്റെ മൂത്തമകനും ബിജോയിയുടെ ജ്യേഷ്ഠനുമായ ബിജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാം വിവാഹം കഴിക്കാന്‍ തീരുമാനിച്ച അച്ഛന്‍ നൈനാന്‍ വര്‍ഗീസുമായുള്ള വഴക്കിനിടെയാണ് ബിജി സഹോദരന്‍ ബിജോയിയെ കല്ലുകൊണ്ട് എറിഞ്ഞു കൊന്നത്. തലയ്്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യ ഭാര്യ മരിച്ചു...

ആദ്യ ഭാര്യ മരിച്ചു...

അയിരൂരിലെ ഒരു ദേവാലയത്തിലെ കപ്യാരായിരുന്നു നൈനാന്‍ വര്‍ഗീസ്. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് എട്ടു മാസം മുന്‍പ് നൈനാന്‍ വര്‍ഗീസ് രണ്ടാം വിവാഹം കഴിച്ചത്.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍...

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍...

രണ്ടാം വിവാഹത്തെ തുടര്‍ന്ന് ഇയാളെ ദേവാലയത്തിലെ കപ്യാര്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് നൈനാന്റെ മൂത്തമകന്‍ ബിജി രണ്ടാനമ്മയുമായി നാടുവിട്ടത്.

രണ്ടാനമ്മയുമായി നാടുവിട്ടു...

രണ്ടാനമ്മയുമായി നാടുവിട്ടു...

നൈനാന്‍ വര്‍ഗീസിന്റെ മൂത്ത മകനായ ബിജി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടെയായിരുന്നു പിതാവിന്റെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ബിജി രണ്ടാനമ്മയുമായി നാടുവിട്ടത്.

രണ്ടാനമ്മ വീണ്ടും...

രണ്ടാനമ്മ വീണ്ടും...

നാടുവിട്ട് ഒരു മാസം കഴിഞ്ഞാണ് ബിജി വീണ്ടും വീട്ടില്‍ തിരിച്ചെത്തിയത്. ബിജിയോടൊപ്പം നാടുവിട്ട രണ്ടാനമ്മ, പിന്നീട് മറ്റൊരാളോടൊപ്പം പോയതിനെ തുടര്‍ന്നാണ് ബിജി തിരികെ വീട്ടിലെത്തിയത്.

മകനുമായി വഴക്ക്...

മകനുമായി വഴക്ക്...

ഇതിനിടെയാണ് നൈനാന്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇക്കാര്യത്തെ ചൊല്ലി ബിജിയും നൈനാനും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി.

എറിഞ്ഞുകൊന്നു...

എറിഞ്ഞുകൊന്നു...

വഴക്കിനിടെ പിടിച്ചുമാറ്റിയ അനിയന്‍ ബിജോയിയെയാണ് ബിജി കല്ലുകൊണ്ട് എറിഞ്ഞത്. ബിജോയിയുടെ തലയ്ക്കാണ് കല്ലു കൊണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിയന്‍ മരിച്ചതറിയാതെ വീട്ടില്‍ കഴിഞ്ഞിരുന്നതിനിടെയാണ് ബിജിയെ പോലീസ് അറസ്റ്റ് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+