കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്ക സഭയിലെ പീഡന വിവാദങ്ങള്‍! വൈറലായി പുരോഹിതന്‍റെ കുറിപ്പ്

  • By Desk
Google Oneindia Malayalam News

കത്തോലിക്ക സഭയില്‍ വൈദികര്‍ ഉള്‍പ്പെടുന്ന പീഡന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പുരോഹിതന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സഭയിലെ വൈദികരും ബിഷപ്പുമാരും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ വളരെ സങ്കടപ്പെടുത്തുന്ന ദിനങ്ങളിലൂടെ കടന്നു പോകുന്നതെന്ന ആമുഖത്തോടെയാണ് വൈദികന്‍റെ കുറിപ്പ്.

പീഡനക്കേസില്‍ ആരോപിതനായ ജലന്ധര്‍ ബിഷപ്പ് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ രംഗത്തെത്തിയ പിന്നാലെയാണ് സംഭവത്തില്‍ തുറന്നെഴുത്തുമായി വൈദികന്‍ എത്തിയത്. വൈദികന്‍റെ കുറിപ്പ് ഇങ്ങനെ

എന്തുപറ്റി

എന്തുപറ്റി

അമ്പരപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ ദിനങ്ങളിലൂടെ ഒരു പുരോഹിതന്‍ എന്ന നിലയില്‍ കടന്നു പോയികൊണ്ടിരിക്കുകയാണ്. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനങ്ങള്‍ ചുറ്റും നിന്നും കേള്‍ക്കുന്നുണ്ട്. ഉച്ചത്തിലുള്ള പ്രതികരണത്തേക്കാള്‍ മഹത്വം നിശബ്ദമായ ആത്മശോധനയായിരിക്കും നല്ലതെന്നു തോന്നുന്നു. എന്തു പറ്റി നമുക്ക്? എവിടെയാണ് നമുക്ക് പിഴച്ചത്? (ചോദ്യം എന്നോട് തന്നെയും വൈദീക സഹോദരങ്ങളോടും മാത്രമാണ്).

ആത്മീയത

ആത്മീയത

എനിക്ക് തോന്നുന്നത് നമ്മില്‍ ഗ്രസിച്ചിരിക്കുന്ന ആത്മീയ അഴിമതിയുടെ അനന്തര ഫലങ്ങളും അതിന്‍റെ ചെറിയൊരു വെളിപെടുത്തലും മാത്രമാണ് ഈ സംഭവ വികാസങ്ങള്‍. എന്താണ് ആത്മീയ അഴിമതി? ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ Gaudete et Exsultate എന്ന അപ്പോസ്തലിക പ്രബോധനത്തില്‍ ഈയൊരു ആത്മീയാവസ്ഥയെ കുറിച്ചു പറയുന്നുണ്ട്.

ആത്മീയ അഴിമതി

ആത്മീയ അഴിമതി

നമ്മിലെ കൊച്ചു കൊച്ചു പാപവാസനകളോട് 'അതു സാരമില്ല' എന്ന മനോഭാവം സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന ആത്മീയ ഉദാസീനത പിന്നീട് ആത്മീയ അഴിമതിയായി മാറും.നമ്മള്‍ പടവെട്ടെണ്ടതും പ്രതികരികേണ്ടതും നമ്മുടെ മുഖത്ത് നോക്കി അസഭ്യം പറയുന്ന മാധ്യമങ്ങളോടോ സാമൂഹ്യമാധ്യമങ്ങളോടോ ഒന്നും തന്നെയല്ല. അത് നമ്മോടു തന്നെയാണ്.

തുടക്കം

തുടക്കം

'നിന്‍റെ ചിന്തകള്‍ ദൈവീകമല്ല. അതിനാല്‍ പിന്നിലേക്കു പോകൂ' എന്നു പത്രോസിനോട് ഈശോ പറയുന്ന ആ സന്ദര്‍ഭത്തെ നമുക്കെല്ലാവര്‍ക്കും അറിയാം. 'പിന്നിലേക്കു പോകൂ' എന്നതിന് Start from the beginning എന്ന ഒരര്‍ത്ഥം കൂടിയുണ്ടല്ലോ. പൗരോഹിത്യ സ്വീകരണ നിമിഷങ്ങളില്‍ നമ്മില്‍ ഉണ്ടായിരുന്ന ആ ആത്മീയ ഊര്‍ജ്ജത്തിലേക്ക് നമുക്കു തിരിച്ചു പോകാം. Let's start from the beginning.

നിശബ്ദത

നിശബ്ദത

ഇപ്പോള്‍ നമുക്കു ചുറ്റും ഉള്ളതു ഭൂകമ്പവും അഗ്നിയും കൊടുംകാറ്റുമാണ്. അത് തനിയെ ഉണ്ടായതല്ല. നമ്മള്‍ ഉണ്ടാക്കിയതാണ്. ഇതിന്‍റെ മുന്നില്‍ ഭയന്നു വിറച്ചിരുന്നിട്ടു ഇനി ഒരു കാര്യവുമില്ല. ഇതിലൂടെ നമ്മള്‍ കടന്നുപോകേണ്ടിയിരിക്കുന്നു. അപ്പോഴും ഓര്‍ക്കുക. ഈ ബഹളങ്ങള്‍ക്കെല്ലാത്തിനും ശേഷം ഒരു നിശബ്ദതയുണ്ടാകും.

ആത്മീയ ജീവിതം

ആത്മീയ ജീവിതം

ആ നിശബ്ദതയില്‍ ദൈവത്തിന്‍റെ സ്വരം ശ്രവിക്കാന്‍ സാധിക്കുന്ന തരത്തില്‍ നമ്മുടെ ഇന്ദ്രീയങ്ങളെ നമ്മള്‍ പരുവപ്പെടുത്തിയിരിക്കണം. അവിടെ നിന്നും നവമായ ഒരു ആത്മീയ ജീവിതം നമ്മള്‍ ആരംഭിക്കണം.
മാര്‍ട്ടിന്‍ ആന്റണി ////////

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
കത്തോലിക്ക സഭയില്‍ വൈദികര്‍ ഉള്‍പ്പെടുന്ന പീഡന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പുരോഹിതന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സഭയിലെ വൈദികരും ബിഷപ്പുമാരും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ വളരെ സങ്കടപ്പെടുത്തുന്ന ദിനങ്ങളിലൂടെ കടന്നു പോകുന്നതെന്ന ആമുഖത്തോടെയാണ് വൈദികന്‍റെ കുറിപ്പ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X